diff --git a/text/malayalamproverbs.txt b/text/malayalamproverbs.txt index bff89b1..d458277 100644 --- a/text/malayalamproverbs.txt +++ b/text/malayalamproverbs.txt @@ -1,123 +1,1962 @@ +അകം കാണാൻ കണ്ണുപോര. +അകക്കണ്ണുതുറപ്പിക്കാനാശാൻ വേണം. +അകത്തിട്ടാൽ പുറത്തറിയാം. +അകത്തിന്നഴക് മുഖത്ത്. +അകത്തു കത്തിയും പുറത്തു പത്തിയും. +അകത്തുകണ്ടത് പുറത്ത് പറയരുത്. +അകത്തുകെട്ട തീ പുറത്തൂതിയാൽ കത്തുമോ. +അകത്തുള്ളത് മുഖത്തു കാണും. അകത്തുള്ളത് മുഖത്ത് വിളങ്ങും. +അകത്തൂട്ടിയേ പുറത്തൂട്ടാവൂ. +അകത്തേക്കാഹാരവും പുറത്തേക്കു സംസാരവും കുറയ്ക്കണം. +അകത്തൊന്ന് പുറത്തൊന്ന്. +അകത്തൊരു പെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്. +അകന്നു കാണണം വിശന്നുണ്ണണം. +അകംപോലെത്തന്നെ പുറവും. +അകപ്പെട്ട പിന്നെ പുറപ്പാട് പാടില്ല. +അകപ്പെട്ടവനഷ്ടമത്തിൽ ശനി, ഓടിപ്പോയവനൊമ്പതാമെടത്തിൽ വ്യാഴം. +അകപ്പെട്ടാൽ പന്നി ചുരയ്ക്ക. +അകപ്പെട്ടാൽ പുലി പൂന. +അകമേകിടന്ന് ചുക്കാൻപിടിച്ചിട്ടെന്താ. +അകലത്തിരുന്നാൽ അഴുക്കു പറ്റൂല്ല. +അകലത്തുള്ള മണ്ണാനെക്കാൾ അടുത്തുള്ള പാറ നല്ലൂ. +അകലത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രു നല്ലു. +അകലെ ഇരിക്ക പകലെ ഉറവ്. +അകലെ ഉള്ള ബന്ധുവിനെക്കാൾ അടുത്തുള്ള ശത്രു നല്ലൂ. +അകലെ ഉഴുത് പകലേ പോവുക. +അകലെ കണ്ടാലഴക് അടുത്ത് കണ്ടാലഴുക്ക്. +അകലെ കൊള്ളാത്തവൻ അടുത്തും കൊള്ളില്ല. +അകലെ നടണം അടുത്തു നടണം ഒത്തു നടണം ഒരുമിച്ചു നടണം. +അകലെ പരിവേഷം അരികെ പേമാരി. +അകലെ പോകുന്നവനെ അരികിൽ വിളിച്ചാൽ അരയ്ക്കാത്തുട്ടു ചേതാം. +അകലെ പ്രകാശം അരികിൽ ഇരുട്ട്. +അകവും പുറവും ഒരുപോലെ. +അകഴിൽ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം. +അകിടു ചെത്തിയാൽ പാൽ കിട്ടുമോ. +അകിലും ചന്ദനവുംപോലെ. +അകൃതംകൊണ്ട് കൃതമില്ല. +അകൌശലലക്ഷണം സാധന ദൂഷണം. +അക്കച്ചി ഉമട അരി, തങ്കച്ചി ഉടമ തവിട്. +അക്കന്റെ വീട്ടിലുണ്ണാൻ അരീംകൊണ്ടു പോണം. +അക്കരമാവിലോൻ കെണിവെച്ചതിന് എന്നോടോ കൂവാ കണ്ണുരുട്ടുന്നു. +അക്കരശാന്തി ഇക്കരസമുദായം. +അക്കരെച്ചെല്ലണം തോണിയും മറിയണം. അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെ നിന്നാൽ അക്കരെപ്പച്ച. +അക്കരെനിന്നോൻ തോണിയുരുട്ടി. +അഗതിച്ചൊല്ലരങ്ങത്തു കേറില്ല. +അഗ്നിപർവ്വതത്തിൽ കർപ്പൂരമഴപെയ്യുക. +അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല. +അങ്കവും കാണാം താളിയുമൊടിക്കാം. +അങ്ങനെ കിട്ടിയതിങ്ങനെ പോയി. +അങ്ങനെ ചത്താലിങ്ങനെ മൂടും. +അങ്ങാടിക്കാരിയോട് പാടാൻ പറഞ്ഞാൽ വെങ്കായം കറിവേപ്പില. +അങ്ങാടിക്കുപോകാൻ ചങ്ങാതിവേണ്ട. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല. +അങ്ങാടിപ്പയ്യ് ആലയിൽ നില്ക്കില്ല. +അങ്ങാടിയിൽ ആന വന്ന പോലെ. അങ്ങാടിയിൽ തോറ്റതിനമ്മയോട്. +അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നേ ചെരിപ്പഴിക്കണോ. +അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ. +അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിൽ കൂറുമുണ്ട്. +അങ്ങേലെ പന എന്റെ മോനെ ചീത്തയാക്കി. +അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും. +അങ്ങേല് ഒരിലച്ചോറുള്ളത് കളയരുത്. +അങ്ങോട്ടെങ്ങനെ ഇങ്ങോട്ടങ്ങനെ. +അച്ചക്കയ്ക്കിക്കറി. +അച്ചനരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും. +അച്ചനിച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്. +അച്ചനേക്കാൾ താഴെയല്ലേ കപ്യാര്. +അച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്. +അച്ചന്റെ കിണറെന്നുപറഞ്ഞ് ഉപ്പുവെള്ളം കുടിക്കുക. +അച്ചാണിയില്ലാത്ത തേര് മുച്ചാണോടില്ല. +അച്ചികടിച്ചതേ കൊച്ചുകടിക്കൂ. +അച്ചിക്കു കൊഞ്ചുപക്ഷം, നായർക്കിഞ്ചിപക്ഷം. +അച്ചിക്കുടുക്കാനും കൊള്ളാം നായർക്കു പുതയ്ക്കാനും കൊള്ളാം. അച്ചിക്ക്‌ ഇഞ്ചി പക്ഷം നായർക്ക്‌ കൊഞ്ച്‌ പക്ഷം. -അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ? +അച്ചിവീട്ടിൽ നായരും എച്ചിക്കുഴിയിൽ പട്ടിയും. +അച്ഛനാനപ്പാപ്പനെന്നുവെച്ച് മകന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ. +അച്ഛനു കുത്തിയ പാള മകന്. +അച്ഛനുപിറന്ന മകനും അടിച്ചിപ്പാറച്ചൂട്ടും ചതിക്കില്ല. +അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും. +അച്ഛനൊരൊച്ച അമ്മയൊരു പച്ച. +അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ മുറ്റത്ത്. +അച്ഛൻ ചത്ത് കട്ടിലേറാൻ കൊതിക്കരുത്. +അച്ഛൻ വീട്ടിലുമില്ല പത്തായത്തിലുമില്ല. +അച്ഛന്റച്ഛൻ പാളേലെങ്കിൽ എന്റച്ഛനും പാളേൽ. +അജീർണിക്കശനം വിഷം. +അജ്ഞത അനുഗ്രഹമാകുന്നിടത്ത് ബുദ്ധിമാൻ മണ്ടനാകും. +അഞ്ചഞ്ചു ഫലം ഒന്നഞ്ചു ഫലം. +അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും. +അഞ്ചാംകൊല്ലം പഞ്ഞം തീർക്കും. +അഞ്ചാണ്ടിരുന്നാൽ മഞ്ചാടിക്കും വിലകിട്ടും. +അഞ്ചാംപെണ്ണിനെ കെഞ്ചിയാലും കിട്ടില്ല. +അഞ്ചാംപെണ്ണ് ആരവത്തോടെ. +അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്. +അഞ്ചാറുമക്കളായാലരചനുമാണ്ടിയാകും. +അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ. +അഞ്ചിൽ അറിയാത്തവൻ അമ്പതിൽ അറിയുമോ. +അഞ്ചും കറുത്തകരീമ്പൻ. +അഞ്ചും മൂന്നും ഉണ്ടായാൽ അറിയാപ്പെണ്ണും കറി ചമയ്ക്കും. +അഞ്ചുകാശിന് കുതിരയെക്കിട്ടണം, അതാറ്റിൽചാടി ഓടുകയും വേണം. +അഞ്ചുപണംകണ്ട് കൊഞ്ചല്ലേ, കൊഞ്ചീട്ടങ്ങു കളയല്ലെ. +അഞ്ചുവയസ്സിലണ്ണൻതമ്പി പത്തുവയസ്സിൽ പങ്കാളി. +അഞ്ചെരുമകറക്കുന്നതയലറിയും അരിവാർത്തുണ്ണുന്നത് നെഞ്ചറിയും. +അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും. +അഞ്ഞനക്കാരന്റെ നെഞ്ചിൽ വഞ്ചനക്കാരൻ. +അടക്കമില്ലാഞ്ഞാലടുപ്പിൽ. +അടക്കമില്ലാത്ത പെണ്ണിന് ആയിരംകോലകലെ. +അടങ്ങാത്തതിനെ അടക്കിയാൽ അങ്ങിങ്ങു മുഴയ്ക്കും. +അടങ്ങിക്കിടക്കുന്ന പട്ടിയേയും അടങ്ങാതെകിടക്കുന്ന വെള്ളത്തേയും പേടിക്കണം. +അടങ്ങിയിരുന്നാൽ ആയുസ്സിനു നന്ന്. +അടങ്ങിയേ പിടിക്കാവൂ. +അടച്ച വായിൽ ഈച്ച കയറില്ല. +അടച്ചുകിടക്കുന്നോൻ കുടിച്ചുകിടക്കില്ല. +അടമഴ വിട്ടാലും ചെടിമഴ വിടില്ല. +അടയും ചക്കരയുംപോലെ. +അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളൻ തന്നെ. +അടയ്ക്കയായിരിക്കുമ്പോൾ മടിയിൽവയ്ക്കാം കവുങ്ങായാലോ. +അടയ്ക്കാക്കിളിയെ പിടിക്കാൻ മുളങ്കൂടുവെട്ടി. +അടയ്ക്കുകണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂട. +അടയ്ക്കുന്ന വാതലും കൊടുത്ത് പട്ടിയെ ആട്ടാനിരിക്കുക. +അടവെച്ചു നന്നാക്കാനും പരിപ്പുവെച്ചു ചീത്തയാക്കാനും പണി. +അടി കൊള്ളാ, പിള്ള പഠിക്കില്ല. +അടി തടുക്കാം ഒടി തടുത്തുകൂടാ. +അടികൊണ്ട വിദ്യയേ അരങ്ങത്തു വിളങ്ങൂ. +അടികൊണ്ടതിനുമാത്രം കരയുക. +അടികൊണ്ടാലും അമ്പലത്തിൽ കിടക്കണം. +അടികൊണ്ടു വളർന്ന കുട്ടിയും അടച്ചുവേവിച്ച കഷായവും. +അടികൊള്ളാൻ ചെണ്ട, കാശ് വാങ്ങാൻ മാരാർ. +അടികൊള്ളാൻ മിടുക്കില്ലെങ്കിൽ തടുക്കാനോടരുത്. +അടികൊള്ളാമാട് പണിയെടുക്കാ. +അടികൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ടു കൊള്ളണം. +അടിക്കടി കഴിഞ്ഞ് വടി ബാക്കിയായി. +അടിക്കലം വലിക്കരുത്. +അടിക്കല്ല് മാന്തരുത്. +അടിക്കുകയാണെങ്കിൽ ചെപ്പിക്കടി, വയറ്റത്തടിക്കരുത്. +അടിക്കുന്ന ചൂല് തലയ്ക്കുവയ്ക്കരുത്. +അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ. +അടിചെയ്യുമുപകാരമണ്ണൻതമ്പിയറിയില്ല. +അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടക്കുന്ന വഴിയേ അടിക്കുക. +അടിച്ചതിനുമേൽ അടിച്ചാൽ അമ്മിയും പൊളിയും. +അടിച്ചവാണമേ കയറൂ. +അടിച്ചാൽ തളിക്കാത്തിടത്ത് ചവിട്ടിയാൽ കുളിക്കണം. +അടിച്ചുതളിയില്ലാത്തിടത്തെന്തന്തിത്തിരി. +അടിച്ചുതളിയും അന്തിത്തിരിയും മുടങ്ങരുത്. +അടിച്ചോടത്തടിച്ചാലമ്മിയും പൊളിയും. +അടിതകർന്ന കപ്പൽ താണുപോകും. +അടിതുടച്ചുനോക്കുമ്പോളാനത്തലയോളം. +അടിതെറ്റിയാലാനയും വീഴും. +അടിതെറ്റിയാലും പിടിവിടരുത്. അടിതെറ്റിയാൽ ആനയും വീഴും. +അടിനാക്കിൽ നഞ്ഞും നുനിനാക്കിൽ തേനും. +അടിപിടിയെല്ലാം തോടിനുവേണ്ടി. +അടിപ്പെട്ടവന് അഷ്ടമത്തിൽ ശനി, ഓടിപ്പോയവന് ഒമ്പതാമെടത്തിൽ വ്യാഴം. +അടിയനതു പകലേകണ്ടു. +അടിയനാവുകകൊണ്ട് പടിക്കലോളം. +അടിയറുക്കാൻ കൊടുത്തതടിയറവെച്ചു. +അടിയാക്കുട്ടി പഠിയാ. +അടിയിലും മീതെ ഒടിയില്ല. +അടിയിലൊതുങ്ങാത്ത ദേവതയില്ല. +അടിയിൽ കെടക്ക്ണ അഞ്ചാറ് വറ്റിന് വേണ്ടി അഞ്ചാറ് എടങ്ങഴി വെള്ളം കുടിച്ചു. +അടിയിൽ പായോ പനമ്പോ. +അടിയും കൊണ്ടു പുളിയും കടിച്ചു കരവും കൊടുത്തു. +അടിയും തടയും മാത്തൂര് ഒടിവും ചതവും ചിറ്റൂര്. +അടിയോളം നന്നല്ല അണ്ണൻതമ്പി. +അടിവാൾക്കാരന്റെ കണ്ണിൽ പൊടി. +അടിസ്ഥാനംകെട്ടിയേ ആരൂഢം കെട്ടാവൂ. +അടുക്കള കൈവശമെങ്കിൽ അമ്മാമൻ പുറത്ത്. +അടുക്കള സ്വാധീനമെങ്കിൽ അമ്മാമൻ പുറത്ത്. +അടുക്കളക്കാരൻ സ്വന്തമെങ്കിൽ അടുക്കുചരുവം നിറയെ. +അടുക്കളക്കാരന്റെ പെണ്ണിന് ഒടുക്കമുണ്ടാലും മതി. +അടുക്കളക്കുട്ടന്റെ ചാട്ടം കിണറ്റുങ്ങലോളം. +അടുക്കളത്തൂണിനഴകെന്തിന്. +അടുക്കളദോഷം ആദ്യം മാറ്റണം. +അടുക്കളപ്പിണക്കം അടക്കിവയ്ക്കണം. +അടുക്കളപ്പിണക്കം അയലറിയരുത്. +അടുക്കളമാറിയാലാറുമാസം. +അടുക്കളയിൽ നിന്നരങ്ങത്തേക്ക്. +അടുക്കുന്ന പാട് വലിക്കുന്നവനറിയുമോ. +അടുക്കുപറയുന്നവനഞ്ഞാഴി മുട്ടംവെട്ടുന്നവനു മുന്നാഴി. +അടുത്തതു കൊള്ളാത്തവനകന്നതു കൊള്ളുമോ. +അടുത്തവനകലുമ്പോഴും അകന്നവനടുക്കുമ്പോഴും സൂക്ഷിക്കണം. +അടുത്തവനെ അകറ്റരുത്. +അടുത്തവനെ കെടുത്തരുത്. +അടുത്താൽ നക്കിക്കൊല്ലും, അകന്നാൽ കുത്തിക്കൊല്ലും. +അടുത്തു കിടക്കുന്നവർക്കേ രാപ്പനിയറിയാവൂ. +അടുത്തു നട്ടാലഴക് അകത്തി നട്ടാലളവ്. +അടുപ്പംപോലെ ഉടപ്പം. +അടുപ്പിലെ തീയുംപോയി, വായിലെ തവിടുംപോയി. +അടുപ്പിൽ തീയെരിയെ അയത്തുചെന്ന് തിരികൊളുത്തണോ. +അടുപ്പെത്ര ചെറുതായാലും അടുപ്പിൻകാൽ മൂന്നുവേണം. അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം. +അട്ടം പൊളിഞ്ഞാലകത്ത്, പാലം പൊളിഞ്ഞാൽ തോട്ടിൽ. +അട്ടകുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ. +അട്ടയരിച്ചിട്ടക്ഷരമായി. +അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും. +അട്ടയുടെ കണ്ണ് ദുഷ്ടിലേ ചെല്ലൂ. +അട്ടയുടെ മുഖത്തുപ്പിട്ടപൊലെ. അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയ പോലെ. -അണ്ണാനെ മരം കയറ്റം പഠിപ്പിക്കണോ? +അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കോ. +അണകടന്ന വെള്ളംനോക്കി അലച്ചിട്ടെന്താ. +അണലിപ്പാമ്പിനെ കൊല്ലാൻ മൂർഖൻപാമ്പിനെ വരുത്തി. +അണലിയെ പിടിച്ചണയ്ക്കൊലാ. +അണിഞ്ഞണിഞ്ഞാടാൻ വയ്യാതായി. +അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും. +അണിയലം കെട്ടിയേ തേവരാകൂ. +അണ്ടികളഞ്ഞ അണ്ണാനെപ്പോലെ. +അണ്ടികൾ ചപ്പി നടക്കുന്നവനൊരു തണ്ടിലിരിപ്പാൻ ആശകണക്കെ. +അണ്ടിയോ മൂത്തത് മാവോ മൂത്തത്. +അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി. +അണ്ഡത്തിലുള്ളതേ പിണ്ഡത്തിലും കാണൂ. +അണ്ണാക്കിലെ തോലശേഷംപോയാലും അംശത്തിലൊട്ടും കുറയില്ല. +അണ്ണാക്കിലെ പുണ്ണ് അണ്ണവായനപ്പം. +അണ്ണാടി കാണാൻ കണ്ണാടി വേണ്ട. അണ്ണാൻ കുഞ്ഞും തന്നാലായത്. -അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ? +അണ്ണാൻ കൊമ്പത്തും ആമ കിണറ്റിലും. +അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല. +അണ്ണാറക്കണ്ണനും തന്നാലായത്. +അതിഝടിതി കെടുതി. +അതിധൃതി ബഹുതാമസം. +അതിനൊരുകാലം ഇതിനൊരുകാലം. +അതിപരിചയംകൊണ്ടവജ്ഞ. +അതിബുദ്ധിക്കല്പായുസ്സ്. +അതിബുദ്ധിയുള്ള വരാൽ വരമ്പത്തേ മുട്ടയിടൂ. +അതിമോഹം ചക്രം ചുമക്കും. +അതിലാഭം പെരുഞ്ചേതം. +അതിവിടയമകത്തായാലതിസാരം പുറത്ത്. +അതിവിളവനരിയങ്ങാടിയിൽ. +അതിവേഗം ആപത്കരം. +അതിശുദ്ധതയ്ക്കത്യാപത്ത്. +അതിസർവത്ര വർജ്ജയേത്. +അതിസ്തുതി അതിനിന്ദ. +അതിസ്നേഹം കുടികെടുത്തും. +അതുനിൻപിള്ള ഇതെൻപിള്ള. +അതൂല്ല്യ ഇതൂല്ല്യ അമ്മേടെ ദീക്ഷേല്ല്യ. +അത്തം കറുത്താൽ ഓണം വെളുക്കും. +അത്തം ഞാറ്റുവേലയിൽ അകലെക്കൊണ്ടുവടിച്ചു നട്ടാലും മതി. +അത്തം ഞാറ്റുവേലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവുമൊക്കാതെപോവില്ല. അത്തം പത്തോണം. +അത്തം പിറന്നാലച്ചനയ്യൻ. അത്തം വെളുത്താൽ ഓണം കറുക്കും. +അത്തത്തിനു നട്ടാൽ പത്തായം പുതുതു വേണം. +അത്തംപത്തോണം. +അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ല് തായോ. +അത്തയ്ക്ക് മീശ വന്നിട്ട് ചിറ്റപ്പാ എന്ന് വിളിച്ചാൽ പോരെ. +അത്താണികണ്ട ചുമട്ടുകാരനെപ്പോലെ. +അത്താഴം അത്തിപ്പഴത്തോളം. +അത്താഴം അരവയറ്. +അത്താഴം കുറച്ച് പത്തായം നിറയ്ക്കരുത്. അത്താഴം മുടക്കാൻ നീർക്കോലി മതി. +അത്താഴംതന്നെ പൊത്തും പിടിയും പഴഞ്ചോറിന്റെ കാര്യം പറയണോ. +അത്താഴത്തിനില്ലാത്തവൻ മുത്താഴത്തിനില്ലാത്തവനോടിരന്നാലോ. +അത്താഴമില്ലാഞ്ഞാലാനയും മെലിയും. +അത്താഴമുണ്ടാലരക്കാതം നടക്കണം, മുത്താഴമുണ്ടൽ മുള്ളിൻകെട്ടിന്മേലും കിടക്കണം. +അത്താഴാനന്തരം ആലോചനയരുത്. +അത്തിപൂത്തപോലെ. +അത്തിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പുണ്ണ്. +അത്തിപ്പഴം പിഴുതാലത്രയും പുഴു. +അത്തിപ്പഴത്തോളമകനിന്ദയുണ്ടെങ്കിലദ്ദിക്കിലെങ്ങും വിളങ്ങാ മഹത്ത്വം. +അത്തിപ്പൂവും ആന്തക്കുഞ്ഞും കണ്ടവരില്ല. +അത്തിമരത്തിൽ പിച്ചകവള്ളി. +അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകും. +അത്യാവശ്യക്കാരൻ വിലപേശില്ല. +അത്യാശയ്ക്കനർത്ഥം. +അദൃഷ്ടം കെട്ടവനറുപതുനാഴിക വർജ്ജ്യം. +അദൃഷ്ടശാലി തൊടുന്നതെല്ലാം പൊന്ന്. +അധികം തിളച്ചാൽ കലത്തിനുപുറത്ത്. +അധികം തുടികാതംചെല്ലാ. +അധികം പറയുന്നവനസത്യവും പറയും. +അധികം ബുദ്ധിയുള്ള പൊൻമ കിണറ്റിലേ മുട്ടയിടൂ. +അധികം മൂത്താൽ വിത്തിനാകാ. +അധികസ്യ അധികം ഫലം. +അധികാരപ്പാര ഏതു മറിക്കും. +അധികാരി കൈവശമെങ്കിൽ വെളുക്കുവോളം കക്കാം. +അധികാരിയുടെ കോഴി കൊത്തിയാൽ അടിയന്റെ അമ്മി പിളരും. +അധ്വാനത്തിന്റെ വേര് കയ്ക്കും കായ മധുരിക്കും. +അനച്ച അടുപ്പിൽ ആനയും വേവും. +അനച്ച കഞ്ഞിക്കരികു നല്ലൂ. +അനുജത്തിയെ കാണിച്ച് ഏടത്തിയെ കെട്ടിക്കുക. +അനുസരണമുള്ള കഴുടതയ്ക്ക് കനത്ത ചുമട്. +അന്ത ഊട്ടുപുയ്ക്കിന്തസന്ധ്യാവന്ദനം. +അന്തംവന്നാലന്തരമില്ല. +അന്തഹന്തയ്ക്കിന്തപട്ട്. +അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല. +അന്തിക്കുവന്ന വിരുന്നും മഴയും അന്നു പോവില്ല. +അന്തിക്കൂട്ടിന് വന്നവൻ അമ്മയ്ക്ക് നായരായി. +അന്തിക്കെന്തു ചന്ത്രക്കാരൻ, പാതിരയ്ക്കെന്തു പാർവത്യക്കാരൻ. +അന്തിത്തുണയ്ക്കൊരാണുമായി, മകൾക്കൊരാളുമായി. +അന്തിമഴ അഴുതാലും വിടില്ല. +അന്തിമോന്തി, ചാമവല്ലി, ഉരലോട്ട. +അന്തിയോളം നനച്ചിട്ട് അന്തിക്കു കിടമുടയ്ക്കുക. +അന്തിവരെ അരിയിരന്നു, അന്തിയായപ്പോൾ ചോറിനിരന്നു. +അന്ധതയുള്ളവനന്ധം സർവം. +അന്ധനു ബധിരൻ വഴികാട്ടുക. +അന്ധനുമുടന്തനും മുടന്തനന്ധനും. +അന്ധസ്നേഹമഖില ദ്രോഹം. +അന്നം കൊതിപ്പോനാറുകടക്കില്ല. +അന്നം തെറിയുണ്ടെങ്കിലേ കന്നം തെറിയുള്ളൂ. +അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്. +അന്നദാനം മഹാപുണ്യം. +അന്നനടയ്ക്കിരന്നുള്ള നടയും പോയി. +അന്നന്നു വെട്ടുന്ന വാളിൻ നെയ്യിടുക. +അന്നന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലത് കലിയുഗം. +അന്നബലമില്ലെങ്കിൽ പ്രാണബലമില്ല. +അന്നമിട്ട വീട്ടിൽ കന്നംകെട്ടരുത്. +അന്നംമുട്ടിയാലെല്ലാം മുട്ടി. +അന്നമൊടുങ്ങിയാൽ അഞ്ചുമൊടുങ്ങും. +അന്നരം ചെന്നാലേ കിന്നരം പാടൂ. +അന്നവിചാരം മുന്നുവിചാരം, പിന്നെവിചാരം കാര്യവിചാരം. +അന്നാളും മുന്നാളും നന്നല്ല. +അന്നു കിട്ടുന്ന ആയിരം പൊന്നിലും നല്ലത് എന്നും കിട്ടുന്ന അരക്കാശ്. +അന്നു തീരാത്ത പണികൊണ്ടന്തിയാക്കരുത്. +അന്നു തുടങ്ങി അന്നു മുടങ്ങി. +അന്നു പഠിച്ചതിന്നു ഫലിച്ചു. +അന്നുകഴിഞ്ഞാലന്നുകഴിഞ്ഞു. +അന്നുപാർത്തന്നുപോയാലും അന്നത്തെ മുറ്റമടിച്ചുപോണം. +അന്നുപിറന്നന്നു ചത്താലും ആണായിട്ടിരിക്കണം. +അന്നൂണിനമ്മയെക്കൊല്ലുക. +അന്നെഴുതിയവനഴിച്ചെഴുതുമോ. +അന്നേക്കെന്നാൽ കുന്നോളം, എന്നേക്കുമെന്നാൽ കുന്ന്യോളം. +അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേൽ. +അന്യദിക്കിലിരന്നാലും തന്റെ ദിക്കിലിരക്കൊലാ. +അന്യന്റെ മുതലും മണ്ണാങ്കട്ടയും. +അന്യർക്കീയക്കട്ടി തനിക്കു പൊൻകട്ടി. +അന്യസ്നേഹം മലവെള്ളം ഭർത്തൃസ്നേഹം നിലവെള്ളം. +അന്യോന്യമെല്ലാമന്യോന്യംതന്നെ അയനിക്കുരുകൊണ്ടുള്ളന്യോന്യം വേണ്ട. +അന്വേഷിക്കുവിൻ കണ്ടെത്തും. +അപമര്യാദയ്ക്കുണ്ടോ കീഴ്‌മര്യാദ. +അപശ്രുതി ആയിരംകാതം. +അപായംവന്നലുപായംവേണം. +അപുത്രനഗതി. +അപേക്ഷിക്കുന്നവനെയുപേക്ഷിക്കരുത്. +അപ്പം ചോദിച്ചവന് കല്ല് കൊടുക്കുക. +അപ്പത്തിന് നെയ്യേറലില്ല. +അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും. +അപ്പനപ്പന്റെ ഭാര്യയുടെ കാര്യം എനിക്കെന്റെ ഭാര്യടെ കാര്യം. +അപ്പനുകേറാം ചെത്താൻമേല, എനിക്കു ചെത്താം കേറാൻമേല. +അപ്പനുംവന്നു തിടി, എനിക്കുംവന്നു താടി, പിന്നെ അപ്പനെന്തപ്പൻ. +അപ്പനെക്കടിച്ച ഞണ്ടേ, പെട്ടക്കൊട്ടേക്കെട. +അപ്പനെന്നും ചിറ്റപ്പനെന്നും ഒരുമിച്ചു വിളിച്ചാലോ. +അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ. +അപ്പൻ കഞ്ഞിക്കുകരയുന്നു, മക്കൾ ദാനംചെയ്യുന്നു. +അപ്പപ്പം ബുദ്ധിതോന്നില്ലെങ്കിൽ അപ്പന്റെ തലേലുണ്ടകേറും. +അപ്പൂപ്പനുകുത്തിയ പാള മുത്തപ്പനും. +അപ്പോഴത്തെ ബുദ്ധി അപ്പോൾ തോന്നിയില്ലെങ്കിൽ അന്റെ മണ്ടയിൽ ഉണ്ടകയറും. +അബദ്ധം വാ സുബദ്ധം വാ കുന്തീപുത്രോ വിനായകഃ. +അബ്ദുൽഖാദർക്കും അമാവാസിക്കും തമ്മിലെന്തു ബന്ധം. +അഭിമാനം കൊടുത്താലങ്ങാടീന്നരികിട്ടില്ല. +അഭിമാനം വിറ്റുതിന്നു. +അഭിസാരിണി നേടിയ മുതൽ കണവാതിലിലൂടെ പോകും. +അഭിസാരിണീകാന്തൻ ആപത്തിൽ ഉതകുകില്ല. +അഭ്യസിച്ചാലാനയേയുമെടുക്കാം. +അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു. +അമര നനയ്ക്കുന്തോറും നന്നാകും. +അമരം നോക്കാത്തവൻ പാമരൻ. +അമരക്കാരന് തലതെറ്റൂമ്പോൾ അണീയക്കാരുടെ തണ്ടൂകൾ തെറ്റും. +അമരണം മരണം വരെ. +അമരത്തടത്തിൽ തവളകരയണം. +അമരയും അപരാധവും കുറച്ചുമതി. +അമരയൊരു കൊടി, വടുകനൊരു കുടി. +അമർത്തിയളന്നാലും ആഴക്കു മൂഴക്കാകാ. +അമിതമായാലമൃതും വിഷം. +അമൃതുകൊണ്ടു കാൽ കഴുകുക. +അമ്പടപോയിട്ടയ്യടയായി. +അമ്പട്ടൻ ചെമ്പട്ടുടുത്താലും അമ്പട്ടൻതന്നെ. +അമ്പട്ടന്റെ കുപ്പയിലപ്പടി രോമം. +അമ്പതായാൽ കുമ്പചാടും. +അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ വലുത്. +അമ്പലത്തിലെ കറി കുമ്പളം. +അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ. +അമ്പലപ്പുഴ വേലകണ്ടവനമ്മവേണ്ട. +അമ്പലംവിട്ട് തിണ്ണനിരങ്ങാൻ പോകരുത്. +അമ്പലംവിഴുങ്ങിക്ക് വാതിൽപലക പപ്പടം. +അമ്പറ്റാൽ തൂമ്പറ്റു. +അമ്പാരിയിൽ നിന്നിറക്കി കുഴിയിൽ ചാടിക്കുക. +അമ്പിനാൽ വരാത്തതും വമ്പിനാൽ വരും. +അമ്പിനുമുണ്ടുകോട്ടും, വില്ലിനുമുണ്ടുകോട്ടം. +അമ്പില്ലാത്തവനോട് തുമ്പുകാട്ടിയത് അറിവില്ലാത്ത പോഴത്തം. +അമ്പു കുമ്പളത്ത്, വില്ലു ചോപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട്. +അമ്പും തുമ്പും ഇല്ലായ്മ. +അമ്പുകളഞ്ഞോൻ വില്ലൻ, ഓലകളഞ്ഞോൻ എഴുത്തൻ. +അമ്പുകൊണ്ടുള്ള പുണ്ണുണങ്ങും വാക്കുകൊണ്ടുള്ള പുണ്ണുണങ്ങില്ല. +അമ്പൊന്നേയുള്ളൂ, കള്ളൻ നേരേ വാ. +അമ്പോടു കൊടുത്താലമൃത്. +അമ്പ്രാളിരിക്കുന്ന വരമ്പാദ്യം കിളയ്ക്കട്ടെ. +അമ്മ ചത്തുകിടക്കുകയാണെങ്കിലും വാഴയ്ക്കാത്തൊലി വാരിക്കളഞ്ഞിട്ടു കരയണം. +അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയുക. +അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിടെ മൂടിനു തേമാനം. +അമ്മ പുലയാടിച്ചിയെങ്കിൽ മോളും പുലയാടിച്ചി. +അമ്മ പെറണം, ആണിനെപ്പെറണം. +അമ്മ പെറ്റ് അച്ഛൻ വളർത്തണം. +അമ്മ പോറ്റിയ മോളും ഉമ്മ പോറ്റിയ കോഴിയും. +അമ്മ മതിൽചാടിയാൽ മകൾ ഗോപുരംചാടും. +അമ്മ മരിച്ചാൽ അച്ഛന്റെ വീടും മഴതോർന്നാൽ മരത്തിന്റെ ചോടും. +അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തടയ്ക്കാൻ പറയുക. +അമ്മ മറന്നാലും പല്ലു മറക്കില്ല. +അമ്മ രണ്ടാംകുടിയെങ്കിലച്ഛൻ മൂന്നാംകുടി. +അമ്മ വേലിചാടിയാൽ മകള് മതിലുചാടും. +അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം. +അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്. +അമ്മപെങ്ങമ്മാരില്ലാത്തവൻ. +അമ്മമൂലം അറവയ്ക്കും. +അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല. +അമ്മയും കയിലുമൊന്നുകണ്ടു; ഞാനും പ്ലാവിലയുമൊന്നുകണ്ടു. +അമ്മയും മകളും പെണ്ണുതന്നെ. +അമ്മയുടെ കൂനും മകളുടെ ഞെളിവും. +അമ്മയുടെ മടിയിലിരിക്ക്യേം വേണം, അച്ചന്റെകൂടെ പോവം വേണം. +അമ്മയുടെ വയറ്റിൽനിന്ന് എല്ലാം പഠിച്ചുവന്നവരില്ല. +അമ്മയുടെ ശാപം അമ്മ ചത്താലും പോവില്ല. +അമ്മയുടെ സ്നേഹത്തിനളവില്ല. +അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. +അമ്മയുറിമേലും പെങ്ങൾ കീഴിലും മോളുരലിലും. +അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും. +അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം. +അമ്മയെ തല്ലിയാലുമുണ്ട് രണ്ടു പക്ഷം. +അമ്മയെക്കൊടുത്ത് ഭ്രാന്തിയെ വാങ്ങുക. +അമ്മയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത്. +അമ്മയോടൊക്കുമോ അമ്മായിയമ്മ. +അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേലോട്ട്. +അമ്മയ്ക്കരിയളക്കരുത്. +അമ്മയ്ക്കു താളുകറിക്കുപ്പില്ലാഞ്ഞിട്ട്, മകൾക്ക് താലിക്കു മുത്തില്ലാഞ്ഞിട്ട്. അമ്മയ്ക്കു പ്രാണവേദന മകൾക്കു വീണവായന. +അമ്മയ്ക്ക് കൊടുക്കരുത്, ഭാര്യയ്ക്കു കൊടുക്കണം. +അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന. +അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും. +അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല. +അമ്മാമനാനപ്പുറത്ത് മരുമകൻ വളക്കുണ്ടിൽ. +അമ്മായടെ വട്ടീം എന്റെ പെരേം ഒപ്പം. +അമ്മായിടുടച്ചത് മൺചട്ടി, മരുമകളുടച്ചത് പൊൻചട്ടി. +അമ്മായിയമ്മ അമ്മാവനായിരുന്നെങ്കിലരമുഴം മീശകാണും. +അമ്മായിയമ്മ ചത്തിട്ട് മരുമകളുടെ കരച്ചൽ. +അമ്മായിയമ്മയെ കല്ല്‌മ്മെ വെച്ചിട്ട് നല്ലോരുകല്ലോണ്ടു നാരായണ. +അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്ക് വളപ്പിലും പാടില്ല. +അമ്മായീം കുടിച്ചു പാക്കഞ്ഞി. +അമ്മായീം മോളും ചുമ്മാതെവരില്ല. +അമ്മായീന്ന് വിളിക്ക്യേംവേണം, അമ്മിഞ്ഞേക്കേറി പിടിക്ക്യേംവേണം. +അമ്മാവൻ വരുന്നതുവരെ അമാവാസി നിൽക്കില്ല. +അമ്മാവന്റെ മകളെ കല്യാണംകഴിക്കാനും ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ആരോടും ചോദിക്കണ്ട. +അമ്മി കാറ്റത്തിട്ടപോലെ. +അമ്മിക്കുഴയില്ലെന്നുവെച്ച് കല്യാണം മുടങ്ങുമോ. +അമ്മിമിടുക്കോ അരച്ചവൾമിടുക്കോ അരച്ചതിന്റെ മിടുക്കോ കറി നന്നായിട്ടുണ്ട്. +അമ്മിയും കുഴവിയും ചവിട്ടിയോ വന്നത്. +അമ്മീം ചവിട്ടരുതുമ്മറപ്പടീം ചവിട്ടരുത്. +അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ. +അമ്മേക്കൊടുത്തു പ്രാന്തിയെ വാങ്ങി. +അമ്മ്യാര് ജീരകം സൂക്ഷിച്ചപോലെ. +അയലത്തെ സദ്യയ്ക്കു വിളമ്പുമ്പോൾ കാണാം എന്റെ ഔദാര്യം. +അയലത്തെല്ലാം തേങ്ങയുടയ്ക്കുണു ഞാൻ ചെരട്യെയെങ്കിലുമുടയ്ക്കട്ടെ. +അയലൊത്തു വിളയിടണം. +അയൽക്കാരനെ സ്നേഹിക്കണം, എതയ്ക്കലെ വേലി കളകയുമരുത്. +അയൽനോക്കിയേ കൃഷിചെയ്യാവൂ. +അയൽവീടെരിയുമെങ്കിൽ എൻവീടുമെരിഞ്ഞോട്ടെ. +അയൽവീട്ടിലെ ചോറുകണ്ട് പട്ടിയെ വളർത്തുക. +അയിലത്തല അളിയനും വിളമ്പാം. +അയ്മനം താഴുമ്പോൾ കുമ്മനം പൊന്തും. +അരക്കണ്ണു തുറക്കാനരപ്പണം കൂലി. +അരക്കനിരട്ടിച്ചെലവ്. +അരക്കനോടരക്കാശുകൊണ്ടാലിരിക്കപ്പൊറുതികെടും. +അരക്കനോട് നേർത്ത് കുരങ്ങനോടോ. +അരക്കാശിനു കുതിരയെക്കിട്ടണം അതക്കരെച്ചാടുകയുംവേണം. +അരക്കാശിന്റെ അനർത്ഥം ആയിരംകൊടുത്തു തീർക്കുക. +അരക്കുകൊണ്ടു ചെല്ലുമ്പോൾ മെഴുക്കുംകൊണ്ട്. +അരക്കുടം കൂത്താടും. +അരക്കോലകറ്റി അരയ്ക്കുയരത്തിൽ പിടിച്ചാൽ ആയിരംപേർക്കു കാണാം. +അരക്കോലോ ഒരുക്കോലോ ഒര് വെടവാണോ മൂത്താരേ. +അരചനന്നുകേൾക്കും ദൈവം നിന്നുകേൾക്കും. +അരചനവൻനാട്ടിൽ അറിവനേതുനാട്ടിലും. +അരചനില്ലാനാട് നരകം. +അരചനെക്കൊതിച്ച് പുരുഷനെ വെടിഞ്ഞവൾക്ക് അരചനുമില്ല പുരുഷനുമില്ല. +അരചൻ വീണാൽ പടയില്ല. +അരചന്റെ മുമ്പിലിരിക്കാനാശിച്ച് അമ്പട്ടനായി. +അരച്ചതുകൊണ്ടുപോയി ഇടിക്കരുത്. +അരച്ചാൺ കടിച്ചാൽ ഒരുചാൺ വളരും. +അരച്ചുകൊടുത്താൽ തരിയുണ്ടോ എന്നുനോക്കും. +അരച്ചുതരാൻ പലരുമുണ്ട് കുടിക്കാൻ താനേയുള്ളൂ. +അരച്ചൊല്ലരങ്ങത്തു വിളങ്ങില്ല. +അരഞ്ഞാൺചരടുകൂടി പാമ്പാവുക. +അരഞ്ഞാൺചരടുകൊണ്ട് സന്തോഷിക്കുന്നവർക്ക് ദാരിദ്യമില്ല. +അരണ ഉരണ ഊരാമ്പുലി. +അരണകടിച്ചാലുടനേ മരണം. +അരണയ്ക്കു മരവി. +അരത്തിനോടുരുമ്മിയാലിരുമ്പിനു തേമാനം. +അരത്തുട്ടുകൊണ്ട് കല്യാണം, അതിലല്പം വെടിക്കെട്ട്. +അരത്തെയരംകൊണ്ട്, വൈരത്തെ വൈരംകൊണ്ട്. +അരനാഴികയിരുന്നാലും അരചനായിട്ടിരിക്കണം. +അരപ്പണംകൊടുത്തു കരയാൻ പറഞ്ഞിട്ട് ഒരു പണംകൊടുത്തു കരച്ചിലുംമാറ്റി. +അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു. +അരപ്പണി ആശാനെയും കാണിക്കരുത്. +അരപ്പലം നൂലിന്റെ കുഴക്ക്. +അരപ്രാന്തിന് മുഴുപ്രാന്ത്. അരമന രഹസ്യം അങ്ങാടി പാട്ട്. +അരമനകാത്താൽ വെറുതേപോണ്ട. +അരമനരഹസ്യം അങ്ങാടിയിൽ പരസ്യം. +അരമുറിഞ്ഞ കൊല്ലനെപ്പോലെ. +അരമുറിത്തേങ്ങയുടെ പീരകണ്ടിട്ട് കോലഞ്ചാത്തൻ തുള്ളുന്നു. +അരയടിമണ്ണിൽ ആയിരം പാമ്പ്. +അരയാലിനെ ബാധിച്ച ശനി ചുവട്ടിലുള്ള ഗണപതിയെ ബാധിക്കുമോ. +അരയിലാമോളേ കറി. +അരയിൽ കാഷായം, അറയിൽ കാമിനി. +അരയിൽ പുണ്ണും അടുത്തുകടവും കടവിൽ തോണിയില്ല. +അരയ്ക്കുമ്പോൾ തേട്ടിയത് കുടിക്കമ്പോൾ ഛർദ്ദിക്കും. +അരയ്ക്കൊരു കത്തി, പുരയ്ക്കൊരു മുത്തി. +അരവയറാഹാരം. +അരവറ്റിനായിരം പഷ്ണി. +അരവിദ്യയരങ്ങത്തുകാട്ടരുത്. +അരവുമരവും ചേർന്നാൽ കിന്നരം. +അരവൈദ്യനാളെക്കൊല്ലും. +അരശരെ അപമാനിച്ച് കുശവരെ പൂജിക്കുക. +അരി നാഴിയായാലും അടുപ്പിൻകാല് മൂന്നുവേണം. +അരി വിതച്ചാൽ മുളയ്ക്കില്ല. +അരി വെന്താൽ താനേ പൊന്തും. +അരികത്തുള്ളതിലാശയില്ല. +അരികളഞ്ഞ് ഉമിക്കു തല്ലുകൂടുക. +അരികേ പോയാലരപ്പലം തേയും. +അരികൊടുത്താലറിയാത്തമ്മയും വെച്ചുതരും. +അരികൊടുത്ത് അമ്മായിവീട്ടിലുണ്ണണോ. +അരിക്കണക്കമ്മയോടും പറയാം. +അരിക്കു കോരപ്പൻ മുമ്പ്, അടിക്കു കോരപ്പൻ പിമ്പ്. +അരിക്കൂൺ കണ്ട് ആളെ വിളിക്കരുത്. +അരിഞ്ഞുപുഴുങ്ങിയാലും ഇരിഞ്ഞു പുഴുങ്ങിയാലും കണക്കൊപ്പം. +അരിതരാത്ത നായരേ, അത്താഴമുണ്ണാൻ വാ. +അരിതാത്തതു ചെയ്താൽ അമ്മയും പിണങ്ങും. +അരിതിന്നുന്ന നായേ തുണിതാ. +അരിനീളുംമുമ്പേ ചിറി നീളരുത്. +അരിപ്പച്ചൂട്ടും ഔരസപുത്രനും ചതിക്കില്ല. +അരിമണിക്ക് വകയില്ലാത്തോന് തരിവളയ്ക്ക് മോഹം. അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കിലുക്കാൻ മോഹം. +അരിയിടിച്ച് ആദരവും പൊരിയിടിച്ച് പോതരവും. അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്. +അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നേയും നായ മുന്നോട്ട്. +അരിയും തിരിയുമരുത്. +അരിയുംകൊണ്ട് അക്കച്ചിവീട്ടിലുണ്ണാൻ പോണോ. +അരിയെത്ര പയറഞ്ഞാഴി. +അരിയെറിഞ്ഞാലായിരം കാക്ക. അരിയെറിഞ്ഞാൽ ആയിരം കാക്ക. -അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ? +അരിവാളിനുറയില്ല, തരകനു മുറയില്ല. +അരിവെച്ചാലേ ചോറുണ്ടാകൂ. +അരിവെയ്ക്കുംമുമ്പേ കറിവെയ്ക്കണം. +അരിശം വരുമ്പാൾ അമ്പതെണ്ണണം. +അരിശം വിഴുങ്ങിയാലമൃത്. +അരിശംകൊണ്ടരിവേവില്ല. +അരിശമുള്ളവനേ പിരിശമുള്ളൂ. +അരീം തിരീം അരുത്. +അരുതാഞ്ഞാലാചാരമില്ല, ഇല്ലാഞ്ഞാലുപചാരമില്ല. +അരുതാത്തതിലാശയരുത്. +അരുതെന്നു പറഞ്ഞരുതാത്തതു ചെയ്യരുത്. +അരുന്ധതിയെകണ്ടാലാറുമാസം മരണമില്ല. +അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല. +അർഥമനർഥം. +അർഥമില്ലാത്തവന് അർഥമുണ്ടായാൽ അർദ്ധരാത്രിക്കും കുടപിടിക്കും. +അലകും പിടിയും മാറിയാൽ കത്തി നന്നാവും. +അലക്കുകാരന്റെ കഴുതപോലെ. +അലക്കുന്നവന്റെ പട്ടി കടവിലുമില്ല വീട്ടിലുമില്ല. +അലങ്കാരത്തിനലക്കിയമുണ്ട്. +അലയുള്ളിടാത്താഴമില്ല. +അല്പംകൊണ്ടാശാനാകരുത്. +അല്പജ്ഞനെക്കാൾ നല്ലതജ്ഞൻ. +അല്പജ്ഞാനമഹംകൃതിമൂലം. +അല്പന് അല്പംകിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും. +അല്പാലാഭം പെരുംചേതം. +അല്ലലുനീങ്ങും നല്ലതുചെയ്താൽ. +അല്ലലുള്ള പുലയിയേ ചുള്ളലുള്ള കാടറിയൂ. +അല്ലലുള്ളിടത്തേ അവതാരമുള്ളൂ. +അല്ലലൊരുകാലം ശെൽവമൊരുകാലം. +അല്ലാത്തിടത്തിൽ ചെല്ലൊല്ല ചെന്നാൽ പിന്നെ മടങ്ങൊല. +അല്ലെങ്കിലും മണ്ണാത്തികരഞ്ഞൂണ്ട്, മണ്ണാൻചത്താൽ പണയണോ. +അവകാശത്തിനു വാക്ക്, അപരാദത്തിനു മൂക്ക്. +അവനവന്റെ അമ്മയ്ക്കു നെല്ലിടിക്കില്ല, ആരാന്റെ അമ്മയ്ക്കു കല്ലിടിക്കും. +അവനവന്റെ താടികാക്കാനാകാത്തവനാരാന്റെ അങ്ങാടികാക്കുന്നതെങ്ങനെ. +അവനവന്റെ പല്ലിന്റെ ഇടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കരുത്. +അവനവന്റെ മൂക്ക് അവനവനുചൊവ്വ്. +അവനും അവളും ഏഴാംപൊരുത്തം. +അവനേ അവനേ എന്നതിനെക്കാൾ നല്ലത് ശിവനേ ശിവനേ എന്ന്. +അവൻ തിന്നു കുഴങ്ങുന്നു, ഇവൻ തിന്നാതെ കുഴങ്ങുന്നു. +അവൻ പത്താൾക്കൊരുമെത്ത. +അവലിനെ നിനച്ച് ഉരലിനെ ഇടിക്കുക. +അവല് മുക്കിത്തിന്നണം എള്ള് നക്കിത്തിന്നണം. +അവസരം വരുമ്പോളാലസ്യമരുത്. +അവസാനത്തെ കഷ്ണത്തിനെരിവധികം. +അവസാനിപ്പിക്കാനാവാത്തതാരംഭിക്കരുത്. +അവസ്ഥയറിയാത്ത നായരേ അത്താഴമുണ്ണാൻ വാ. +അവസ്ഥയ്ക്കു പുൽപായ, വിറച്ചിട്ടു കിടന്നുകൂടാ. +അവളാകാഞ്ഞിട്ടിവളെക്കൊട്ടി ഇവളോ മുരുക്കേലേറുന്നു. +അവിടം കടന്നാലമരമുണ്ട്. +അവിടന്നും ചോതി, അടിയനും ചോതി. +അവിടെ മണ്ണിട്ടാലിവിടെ കല്ലിട്ടു. +അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കും. +അവിട്ടത്തിന് തവിട്ടിലും നേട്ടം. +അവിവേകിക്കും അവിശ്വാസിക്കും ആപത്ത്. +അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും. +അശ്വതി അച്ചിയും പൂരുരുട്ടാതി പുരുഷനും ചേർന്നാലോ. +അശ്വതി ഉച്ചതിരിഞ്ഞാൽ ഓണംകഴിഞ്ഞു. +അശ്വതി ഉച്ചതിരിഞ്ഞാൽ ഭരണികഴിഞ്ഞു. +അശ്വതികള്ളൻ. +അശ്വതിയിലച്ചി പിറക്കണം. +അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും. +അശ്വതിയെ വിശ്വസിക്കരുത്. +അശ്വാരൂഢൻ അശ്വത്തെ മറക്കരുത്. +അഷ്ടദാരിദ്ര്യം അമ്മവീട്, അതിനേക്കാൾ അമ്മായിവീട്. +അഷ്ടദാരിദ്ര്യംപിടിച്ചവന് തൊട്ടതെല്ലാം നഷ്ടം. +അഷ്ടമത്തിൽ ശനി നഷ്ടംവരുത്തും. +അഷ്ടമിക്കെട്ടുവാവ് എഴുത്തച്ഛന് ചുട്ടവാവ്. +അഷ്ടവൈദ്യനിലുമുണ്ടാകും പൊട്ടവൈദ്യൻ. +അഷ്ടാംഗഹൃദയഹീനൻ ചികിത്സയ്ക്കാകാ. +അഷ്ടിക്കുമുട്ടൂല്ല്യ അട്ടക്കാല് പിടിക്കൂല്ല്യ. +അസത്യത്തിനായുസ്സില്ല. +അസാധ്യക്കാരന് സിദ്ധിയില്ല. +അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. +അഹങ്കരിച്ചാൽ മുഖംകറുക്കും. +അഹന്തയുടെ പിന്നിലവതാളം. +അഹോരൂപമഹോസ്വരം. +അളകാപുരി കൊള്ളയടിച്ചാലും അഭീഷ്ടഹീനനു കിട്ടില്ല. +അളകാപുരിയിലും വിറകുതലയൻ. +അളന്നചെട്ടിക്കളന്നുകൊട്, തൂക്കിയചട്ടിക്ക് തൂക്കികൊട്. +അളന്നപയറെണ്ണരുത്. +അളന്നളന്നുകുറയുക, പറഞ്ഞുപറഞ്ഞേറുക. +അളയിൽ കുത്തിയാൽ ചേരയും കടിക്കും. +അളവിൽ മിഞ്ചിയാലമൃതും നഞ്ഞ്. +അളിഞ്ചക്കണ്ണിക്ക് വളിഞ്ചൻനായര്. +അളിയനൊരിളിച്ചിവായൻ, പെങ്ങളൊരു പേന്തലച്ചി. +അളിയൻചത്താൽ കമ്പിളിയെനിക്ക്. +അള്ളായ്ക്കറിയാം പള്ളീലെക്കാര്യം. +അഴകനരിയങ്ങാടിയിൽ. +അഴകിനു ചെയ്തതാപത്തിനായി. +അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും. +അഴകു കുത്തിയാലരിവെളുക്കില്ല. +അഴകുകണ്ട് അമ്മയെന്നുവിളിക്കുക. +അഴകുള്ള ചക്കയിൽ ചുളയില്ല. +അഴകുള്ള പെണ്ണ് പണിക്കാകാ. +അഴകുള്ളവനെക്കണ്ടാലളിയനെന്നുവിളിക്കുക. +അഴക്കോലിൽ കാക്ക കളിപ്പിക്കുക. +അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ ആലയിൽ വരും. +അഴിഞ്ഞപെണ്ണിനാചാരമില്ല. +അഴിഞ്ഞുപോയാലതിരിൽ നില്ക്കാ. +അഴിയേണ്ടതഴിയുകയും അണ്ടക്കഞ്ഞിയെന്നു പേരും. +അഴുകള്ളനും തൊഴുകള്ളനും ആയിരക്കള്ളനും ഒരുപോലെ. +അഴുക്കിൽവീണ മുതലയ്ക്കതുതന്നെ വൈകുണ്ഠം. +അഴുക്കു തീരെ കുളിച്ചവരും പീതീരെ തൂറിയവരുമില്ല. +അറമുറിച്ചുതിന്നരുത്. +അറയടച്ച് ആസനംകാണിക്കുക. +അറയിലാടിയിട്ടേ അരങ്ങത്താടാവൂ. +അറയിലാടുമ്പോലെ അമ്പത്തിലാടരുത്. +അറയിലെന്താചാരം. +അറയിൽ കഴിഞ്ഞതടുക്കളയിലും അടുക്കളയിൽ കഴിഞ്ഞതറയിലും പറയരുത്. +അറയ്ക്കൽബീവിയെക്കട്ടാൻ അരസ്സമ്മതം. +അറിഞ്ഞതിലിരട്ടി അറിയാൻ. +അറിഞ്ഞവർക്കാന ചെറുത്. +അറിഞ്ഞാലേ അയിത്തമുള്ളൂ. +അറിഞ്ഞാലേ അറപ്പുള്ളൂ. +അറിഞ്ഞുകെട്ടൂ അറിയാതെ കെട്ടു. +അറിഞ്ഞുകൊടുക്കാഞ്ഞാലറിയാതെയെടുക്കും. +അറിഞ്ഞുസേവിച്ചാലാനന്ദമൂർത്തി അറിയാതെ സേവിച്ചാലപരാമൂർത്തി. +അറിയണോ ആശാൻ വേണം. +അറിയാത്ത ആപത്തിലല്ലലില്ല. +അറിയാത്ത ഉമ്മയും വരാഹൻ കണ്ടാലറിയും. +അറിയാത്ത ദേവനേക്കാളറിയുന്ന പിശാചു നല്ലൂ. +അറിയാത്ത പിള്ള ചൊറിയുമ്പോളറിയും. +അറിയാത്ത സുഖത്തേക്കാളറിഞ്ഞ ദുഃഖം നല്ലൂ. +അറിയാത്തതിനു ചൊല്ല്, അറിഞ്ഞതിനു തല്ല്. +അറിയാത്തവനടുക്കള ആറുകാതം. +അറിയുന്നവനോട് പറയേണ്ട, അറിയാത്തവനോട് പറയരുത്. +അറിവതുപെരുകിയാലും മുന്നറിവു പെണ്ണിനില്ല. +അറിവിനറുതി മരണം. +അറിവിനറുതിയില്ല. +അറിവുള്ളവരേ അറിയൂ. +അറിവേനറവേനാലിലപുളിയിലപോലെ. +അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല. +അറുക്കാനാവതില്ലാത്തവന്റെ അറയിലമ്പതരിവാള്. +അറുക്കാൻകൊണ്ടുപോകുന്ന പോത്തിന്റെ ഒടയെടുക്കുന്നതെന്തിനാ. +അറുക്കാൻപിടിച്ചാലും പോറ്റാൻപിടിച്ചാലും കോഴി കൊക്കോ കൊക്കോ. +അറുക്കുംമുമ്പേ പിടയ്ക്കുന്നോ. +അറുതിക്കുമീതേ പലിശയില്ല. +അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കില്ല. +അറുത്തിട്ടകോഴി പിടയ്ക്കുപോലെ. +അറുപതിലത്തുംപിത്തും എഴുപതിലേടാകൂടം. +അറുപതിലാണോ ചുരികപ്പയറ്റ്. +അറുപതിൽ ചൊറിപറയും. +അറുവാണി തുനിഞ്ഞാലറ്റമില്ല. +അറ്റ നൂർകുടം ഉറ്റുചുരണ്ടിയാൽ മൂന്നു ദിവസം മുറുക്കാം. +അറ്റകണ്ണിയുമില്ല, വീണനിലവുമില്ല. +ആ ഇരയിൽ ഈ മീൻ കൊത്തില്ല. +ആ കാടിന് ആ കുരങ്ങെങ്കിൽ ഈ കാടിന് ഈ കുരങ്ങ്. +ആ കാടും ആ ആടും. +ആ കുഴിയിൽ ഈ വാഴ കുലയ്ക്കില്ല. +ആ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല. +ആ പൊളിപ്പേലല്ലെങ്കിൽ ഈ പൊളിപ്പേൽ. +ആകാം കിഴക്കോട്ട്, ആകാ പടിഞ്ഞാട്ട്, വേണെങ്കിൽ തെക്കോട്ട്, വേണ്ടാ വടക്കോട്ട്. +ആകാശവാണംപോലെ പൊങ്ങിയാൽ വാണക്കൂറ്റിപോലെ കീഴോട്ട്. +ആകുംകാലമാകും പോകുംകാലും പോകും. +ആകൃതിപോലെ പ്രകൃതി. ആകെ മുങ്ങിയാൽ കുളിരില്ല. -ആടറിയുമോ അങ്ങാടി വാണിഭം? +ആകെക്കൊടുത്താലന്തിക്കുക്ലേശം. +ആകെനീരരനീര്. +ആകെമുങ്ങിയാൽ കുളിരില്ല. +ആക്കിയവൻതന്നെ നീക്കുക. +ആക്രാന്താ പടിതൊറ, ആനേക്കൊണ്ടാ പ്രാതലിന്. +ആഗ്നേയാസ്ത്രത്തിന് വാരുണാസ്ത്രം. +ആഗ്രഹം പൊരുത്താലലച്ചലും പെരുക്കും. +ആങ്ങളക്കഞ്ഞി അയനിക്കഞഞി, മക്കക്കഞ്ഞി ദുഃഖക്കഞ്ഞി, മാപ്പിളക്കഞ്ഞി മധുരക്കഞ്ഞി. +ആങ്ങളചത്തിട്ടും നാത്തൂന്റെ ദുഃഖം കാണണം. +ആച്ചുനോക്കിയേ കൂച്ചുകെട്ടാവൂ. +ആടയുണ്ടെങ്കിലേ കോടയുള്ളൂ. +ആടറിയുമോ അങ്ങാടിവാണിഭം. +ആടറുക്കുംമുമ്പേ പിടുക്കുചുട്ടുതിന്നണമെന്നു പറഞ്ഞാലോ. +ആടാച്ചാക്യാർക്ക് അണിയൽപ്രധാനം. +ആടാൻവയ്യാത്ത നടിക്ക് അരങ്ങുപോര. +ആടിക്കാറ്റ് ആനയെ പറപ്പിക്കും. +ആടിക്കൊണ്ടാൽ ദൈവംകൂടിക്കൊള്ളും. +ആടിത്തിന്നുന്ന മാട്, ആടാതെതിന്നുന്ന വീട്. +ആടിനെക്കൊണ്ടുപോയി പട്ടിയാക്കുക. +ആടിനെന്താ ആനച്ചങ്ങല. +ആടിനെപ്പോറ്റാൻ കാടിനെപ്പോറ്റണം. +ആടിനോടു ചോദിച്ചിട്ടാണോ കറിക്കരയ്ക്കുന്നത്. +ആടിയകാലും പാടിയവായേം അടങ്ങിയിരിക്കില്ല. +ആടു കാപ്പണം പിടുക്കു മുക്കാപ്പണം. ആടു കിടന്നിടത്ത് പൂട പോലുമില്ല. +ആടു കിടന്നിടത്ത് പൂടയെങ്കിലും കാണും. +ആടു പിടിക്കാൻ ചെന്നപ്പോൾ കരടി അകപ്പെട്ടു. +ആടുമേഞ്ഞ കാടുപോലെ. +ആട്ടംകഴിഞ്ഞ അരങ്ങുപോലെ. +ആട്ടിൻതോൽ പുതച്ച ചെന്നായയെപ്പോലെ. +ആട്ടുകേട്ട പന്നിയെപ്പോലെ. +ആട്ടുകേട്ട മണ്ണാനും ഊട്ടുകേട്ട പട്ടരും. +ആട്ടുകൊള്ളുകയും വഴിമാറുകയുംകൂടി വേണോ. +ആട്ടുക്കും മാട്ടുക്കും രണ്ടുകൊമ്പ്, അയ്യങ്കാർസ്വാമിക്ക് മൂന്നുകൊമ്പ്. +ആട്ടുന്നോനെപ്പിടിച്ച് നെയ്യാനാക്കരുത്. +ആട്ടെപ്പിടിച്ച് മാട്ടെപ്പിടിച്ച് മനുഷ്യനെപ്പിടിക്കുന്നോ. +ആണായാൻ നാണം വേണം, മുഖത്തഞ്ചു രോമം വേണം. +ആണായാലൊരു പെണ്ണുവേണം. +ആണായാൽ കണക്കിലാവണം പെണ്ണായാൽ പാട്ടിലാവണം. +ആണായാൽ നാണംവേണം, മീനായാലാണം വേണം. +ആണിനടങ്ങാത്ത പെണ്ണില്ല. +ആണിനുണ്ണാനറിയുമെങ്കിലേ പെണ്ണിനുവയ്ക്കാനറിയൂ. +ആണിനുതല പത്ത്, പെണ്ണിനുതല പാതി. +ആണിനെ അടിച്ചു വളർത്ത, പെണ്ണിനെ പോറ്റിവളർത്ത. +ആണിനൊരുവീട്, പെണ്ണിനു രണ്ടുവീട്. +ആണിന്റെയും അയനിക്കുരുവിന്റെയും വിലമതിക്കാനാവില്ല. +ആണിരിക്കുമ്പോൾ പെണ്ണുകാര്യംനോക്കിയാൽ ഉണ്ടിരിക്കുമ്പോൾ പുര കാറ്റുകൊണ്ടുപോകും. +ആണില്ലാത്ത പെണ്ണും തൂണില്ലാത്ത പുരയും. +ആണില്ലാത്തിടത്ത് ആവണക്ക് തൂണ്. +ആണില്ലാരാജ്യത്ത് അമ്പട്ടൻ രാജാവ്. +ആണും തൂണുമില്ലാത്ത വീട്ടിൽ ആണുങ്ങൾ കേറരുത്. +ആണും പെണ്ണും നെയ്യും തീയ്യും. +ആണും പെണ്ണുമറിയാത്തോനാനക്കാരൻ. +ആണുങ്ങളു പറയുന്നിടത്ത് അപ്പനെന്തുകാര്യം. +ആണുങ്ങളോടു പറഞ്ഞാലങ്ങാടിപ്പുറത്ത്, പെണ്ണുങ്ങളോടു പറഞ്ഞാൽ പടിപുറത്ത്. +ആണുനോക്കി പെണ്ണ് മരംനോക്കി കൊടി. +ആണുപെറ്റാലാർക്കുതകും. +ആണുള്ളപ്പോൾ പെണ്ണുഭരിച്ചാൽ തൂണുള്ളപ്പോൾ പുരതാഴെ. +ആണെങ്കിൽ വാ പടക്കളത്തിൽ പെണ്ണെങ്കിൽ പോ കലംതേക്കാൻ. +ആണൊരുവീടിന് തൂണൊരുവീടിന്. +ആണ്ടബാധ കൊണ്ടേപോകൂ. +ആണ്ടിച്ചി പെറ്റതഞ്ചും കുരങ്ങ്. +ആണ്ടിമകനെ ശംഖൂതാൻ പഠിപ്പിക്കണോ. +ആണ്ടിമകൻ ആണ്ടിയായാൽ സമയത്തിന് ശംഖൂതും. +ആണ്ടിയമ്പലം തീപിടിച്ചാൻ അയ്യാപ്പൊക്കണം തോളില്. +ആണ്ടിൽരണ്ട് മാസത്തിൽരണ്ട് ആഴ്ചയിൽരണ്ട്. +ആൺപട നാടുകെടുത്തും പെൺപട വീടുകെടുത്തും. +ആൺപൂയമമൃതൂട്ടും. +ആൺപൂരമരശാളും. +ആൺമൂത്തതോ പെൺമൂത്തതോ. +ആൺമൂലമറവെയ്ക്കും, പെൺമൂലം നിർമൂലം. +ആതിരപോയാലെല്ലാം പോയി. +ആതുരനു നിയമമില്ല, കാതരന് സമയമില്ല. +ആദി, പാതി, പീറ്റ. +ആദ്യം കയ്ക്കും സത്യം പിന്നെ കയ്ക്കുമസത്യം. +ആദ്യം തമ്പുരാനിരിക്കുന്ന വരുമ്പുകൊത്തുക. +ആദ്യം നല്ലകാല്, പിന്നെ പെരുക്കാല്. +ആദ്യപ്പെരുപ്പം തോൽമയ്ക്കെളുപ്പം. +ആദ്യമുണ്ടെങ്കിലവസാനവുമുണ്ട്. +ആധിമുഴുത്താൽ വ്യാധി. ആധിയോളം വലിയ വ്യാധിയില്ല. +ആന അപ്പുറത്തും വാലിപ്പുറത്തും. +ആന ഇടഞ്ഞുനോക്കുമ്പോലെ. +ആന ഒരു കാടുമേയുമ്പോൾ ആടായിരം കാടുമേയും. +ആന കടമ്പ കടന്നപോലെ. +ആന കരിമ്പിൻതോട്ടിത്തിൽ കടന്നപോലെ. +ആന കുതിര മാടു കോഴി താടിമീശപാരെടി. +ആന കൈനീട്ടുന്നത് കൊടുക്കാനല്ല കൊള്ളാനാ. ആന കൊടുത്താലും ആശ കൊടുക്കരുത്. -ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ? +ആന മദംകൊണ്ടാലുണ്ടോ തീയും വെള്ളവും കാണുന്നു. +ആന മദിച്ചാൽ മരത്തിന്മേൽ തളയ്ക്കാം, കണാരൻ മദിച്ചാലോ. +ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ. +ആന മെലിഞ്ഞാലും ആടോളമാവില്ല. +ആന മെലിഞ്ഞാലും ആലയിൽ കെട്ടാറില്ല. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല. ആന വായിൽ അമ്പഴങ്ങ. +ആന വെള്ളത്തിലിറങ്ങിയപോലെ. +ആനകണ്ണടയ്ക്കുംപോലെ. +ആനകേറിയവനും അരുമരംകേറിയവനും അരുംകടലിൽ പോയവനും വന്നിട്ടരിയെടുത്താൽമതി. +ആനകൊടുക്കിലും ആശകൊടുക്കരുത്. +ആനകൊടുത്താലും തോട്ടികൊടുക്കില്ല. +ആനക്കലികൊള്ളുകിലും അകബോധംവെടിയരുത്. +ആനക്കാരനാനയാൽ മരണം. +ആനക്കാലിലടിയറവ്. +ആനക്കുഴിയിൽ നിന്നാനയെക്കേറ്റാൻ ആനതന്നെ വേണം. +ആനചോരുന്നതുകാണില്ല, കടുകുചോരുന്നതേ കാണൂ. +ആനച്ചോറു കൊലച്ചോറ്. +ആനനടത്തവും കുതിരപ്പാച്ചലും. +ആനനടന്നാൽ ഭൂമികുലുങ്ങും. +ആനപടിഞ്ഞാലും പന്തീരായിരം, ജീവിച്ചാലും പന്തീരായിരം. +ആനപെറ്റാലേ ആനക്കുട്ടിയുണ്ടാകൂ. +ആനപോകുന്നവഴിയേ വാലും. +ആനപ്പുറത്തിരിക്കാൻ കൊതിച്ചിട്ട് ശൂലത്തിന്മേലേറി. +ആനപ്പുറത്തിരിക്കുന്നവൻ ചുണ്ണാമ്പിരക്കുന്നു. +ആനപ്പുറത്തിരിക്കുന്നവൻ വഴിയറിയില്ല. +ആനപ്പുറത്തിരുന്ന് ആരാന്റെ വേലിപൊളിക്കുക. +ആനപ്പുറത്തുപോകുകയും വേണം ആരും കാണാനും പാടില്ല. +ആനപ്പുറത്ത് ഉണ്ണികടിച്ചപോലെ. +ആനപ്പേറുപോലെ. +ആനപ്പോരു മരത്തിനു കേട്. +ആനയടിയിൽ എല്ലാ അടിയും ഒതുങ്ങും. +ആനയില്ലാത്ത ആറാട്ടോ. +ആനയില്ലാത്ത വേലപോലെ. +ആനയും ആടും പോലെ. +ആനയും ആശാരിയും കയറുന്നേടം നശിക്കും. +ആനയും കറുകപ്പുല്ലിൽ തടയും. +ആനയും പണ്ടാരവും വീണാൽ വീണേടത്ത്. +ആനയുടെ കയ്യിൽ ഉലക്ക കൊടുത്താലോ. +ആനയുടെ പിന്നാലെ പിള്ളരെപ്പോലെ. +ആനയുടെ വായിൽ അയമോദകം കൊടുത്തപോലെ. +ആനയെ തളച്ചാൽ മരത്തിനുകേട്. +ആനയെ മുറംകൊണ്ടു മറച്ചാലോ. +ആനയെ വയ്ക്കേണ്ടിടത്ത് പൂവെങ്കിലും വയ്ക്കണം. +ആനയെ വാങ്ങാം തീറ്റ കൊടുക്കാനാവില്ല. +ആനയെ വാങ്ങാനാശയുണ്ട്, പൂനയെ വാങ്ങാൻ കാശില്ല. +ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല. +ആനയെ വാങ്ങാൻ യോഗമുള്ളവൻ പാട്ടത്തിനെടുക്കരുത്. +ആനയെ വിഴുങ്ങുമ്പോഴും വിരൽകൊണ്ടെങ്കിലും മറയ്ക്കണം. +ആനയെ വിറ്റാലും തോട്ടി വില്ക്കില്ല. +ആനയെക്കൊടുക്കാമെങ്കിൽ തോട്ടിയും കൊടുക്കരുതോ. +ആനയെക്കൊല്ലാനെറുമ്പുമതി. +ആനയെപ്പിടിച്ച് കുടത്തിലിട്ടടയ്ക്കുക. +ആനയെപ്പോലെ കുളി ആടിനെപ്പോലെ തീറ്റ. +ആനയെയെടുത്തടിയറ പാകരുത്. +ആനയെയെടുത്ത് അടിറയവാകരുത്. +ആനയോടും അരചനോടും തീയിനോടും വെള്ളത്തിനോടും കളിക്കരുത്. +ആനയ്ക്കതിന്റെ ബലമറിയില്ല. +ആനയ്ക്കരക്കോൽ, അരചനുമുക്കാക്കോൽ, അറിവില്ലാനാരിക്കറുപത്തിമുക്കോൽ. +ആനയ്ക്കരപ്പണം കാണുകയോ. +ആനയ്ക്കാകാത്തതണ്ണാനായെന്നുവരും. +ആനയ്ക്കാനതന്നെവേണം, ആളുപോര. +ആനയ്ക്കാനയുടെ വണ്ണമറിയില്ല. +ആനയ്ക്കായിരംപൊന്ന് പൂനയ്ക്കോ. +ആനയ്ക്കും അടിപിഴയ്ക്കും. +ആനയ്ക്കു തടിഭാരം ഉറുമ്പിനു തരിഭാരം. +ആനയ്ക്കു തോട്ടി ഭയം. +ആനയ്ക്കു പട്ടതിന്നണമെന്നേയുള്ളൂ മേലനങ്ങണമെന്നില്ല. +ആനയ്ക്കു പന ചക്കര. +ആനയ്ക്കു പുല്ല് രണ്ട്, കടിക്കാനൊന്ന് കുത്താനൊന്ന്. +ആനയ്ക്കു പൂന പകരമോ. +ആനയ്ക്കു പോകാനുള്ള വഴിയേ പാപ്പാനും വേണ്ടൂ. +ആനയ്ക്കു മണികെട്ടേണ്ട. +ആനയ്ക്കു മുമ്പേ മണിയൊച്ച. +ആനയ്ക്കുറുമ്പിനെ ഭയം. +ആനയ്ക്കെതിരില്ല, ആശയ്ക്കതിരില്ല. +ആനയ്ക്കൊരു കാലം വന്നാൽ പൂനയ്ക്കുമൊരു കാലം വരും. +ആനയ്ക്ക് കുതിരതെരിക. +ആനവായിലമ്പഴങ്ങ. +ആനവായിൽ കരിമ്പ്. +ആനവിരണ്ടാൽ പുറകോട്ട്. +ആനവീണാൽ ആനതന്നെ വേണം. +ആന്ത്രത്തിൽനിന്നു ദീനം ആകാശത്തിൽനിന്നു നീര്. +ആന്ത്രരോഗിക്കാണോ മന്ത്രവാദം. +ആപത്തിനു കണ്ണില്ല. +ആപത്തിൽ നേർന്നത് സമ്പത്തിൽ മറക്കും. +ആപത്തിൽ പാപമില്ല. +ആപത്തും കാവത്തും കുറച്ചുമതി. +ആപത്തുകാലത്ത് അരഞ്ഞാൺ ചരടും പാമ്പാകും. +ആപത്തുവരുമ്പോൾ കൂട്ടത്തോടെ. +ആപത്തൊന്നും പറ്റിയിട്ടില്ല തലമാത്രം കാണാനില്ല. +ആപന്മിത്രം സൻമിത്രം, സമ്പന്മിത്രം ദുർമിത്രം. +ആമ തലവലിക്കുംപോലെ. +ആമകെട്ടാലും തോടുകെടില്ല. +ആമയെ ചുടുമ്പോൾ മലർത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ. +ആമയെപ്പിടിച്ച് മലർത്തിയിട്ടപോലെ. +ആമയ്ക്കു നീറ്റിലിറങ്ങണമെന്ന്, അണ്ണാന് മരംകേറണമെന്ന്. +ആമാടയ്ക്കും പുഴുക്കുത്തുനോക്കുക. +ആയതായി പോയതുപോയി. +ആയതുനീളം അറിഞ്ഞതു വീതി. +ആയത്തിനുമുമ്പ് വ്യയം. +ആയംപോലെ വ്യയം. +ആയാലാദിത്യവാരം ആയില്ലെങ്കിൽ സോമവാരം. +ആയാലൊരാന പൊയാലൊരുവാക്ക്. +ആയാലൊരു തെങ്ങ്, പോയാലൊരു തേങ്ങ. +ആയിട്ടല്ല മക്കളേ തേങ്ങയ്ക്കുള്ള കൊതികൊണ്ടാ. +ആയിരം അമ്മട്ടക്കത്തികൂടിയാലും ഒരു മരം മുറിക്കാമോ. +ആയിരം ആർത്തി ഒരു മൂർത്തി. +ആയിരം ആറ്റിയാലമൃത്. +ആയിരം ഉപദേശമകത്തുചെന്നാലും അപശബ്ദമല്ലാതെ പുറത്തുവരില്ല. +ആയിരം ഉറുമ്പിനെത്തിന്നാൽ അര ആനയെത്തിന്ന ഫലം. +ആയിരം കണ്ണുപൊട്ടിച്ചേ അരവൈദ്യനാകൂ. +ആയിരം കള്ളൻ ചത്ത് ഒരു മുള്ളൻ. +ആയിരം കാക്കയ്ക്ക് അരക്കല്ല്. +ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ നല്ലത് ഒരു രാജാവിനെ കാണുന്നത്. +ആയിരം കിട്ടാനും ആയിരം പോകാനും നാക്കൊന്നുമതി. +ആയിരം കുഞ്ഞിനെ കുഴിക്കുകൊടുത്താലും ഒരു കുഞ്ഞിനെ പോറ്റാൻ കൊടുക്കില്ല. +ആയിരം കുടത്തിന്റെ വായ കെട്ടാം, ഒരു മനുഷ്യന്റെ വായ കെട്ടിക്കൂട. +ആയിരം കുതിരയെ വേട്ടയാടിയ ശിപായി ഒരു മരപ്പട്ടിയോടു തോറ്റു. +ആയിരം കുറുന്തോട്ടി പറിച്ചാൽ അയലറിയാതെ പെറാം. +ആയിരം ചാക്ക് അരിവരുന്നതിനേക്കാൾ അരച്ചാക്ക് നെല്ലുവരുന്നത്. +ആയിരം ചാക്ക് നെല്ലുവരുന്നതിനേക്കാൾ അരക്കറ്റ കൊയ്തുവരുന്നത്. +ആയിരം തുഴയ്ക്ക് അര കുഴുക്കോൽ. +ആയിരം തെങ്ങുള്ള നായർക്ക് നാക്കുവടിക്കാനീർക്കിലിയില്ല. +ആയിരം നായ്ക്കളകത്തുകടന്നു, ഇനിയെന്തിനു വാതിലടയ്ക്കണം. +ആയിരം നാഴികവഴിക്കും അടിയൊന്നാരംഭം. +ആയിരം പണം പോയാലും വേണ്ടില്ല, മനസ്സിന്റെ തിടുക്കം തീർന്നല്ലോ. +ആയിരം പഴഞ്ചൊല്ല് ആയുസ്സിനു കേടല്ല. +ആയിരം പറ അരിക്ക് അരക്കുനിയൻ. +ആയിരം പറഞ്ഞാൽ ആനയ്ക്കും പടിയും. +ആയിരം പുത്തിക്ക് നെഞ്ചിനു പാറ. +ആയിരം പ്രാക്ക് ആയുസ്സിനു കേട്. +ആയിരം മണിയുടെ നാക്കടക്കാം, അരമനുഷ്യന്റെ നാക്കടക്കിക്കൂട. +ആയിരം മഹാറാണി അറുപത്തിരണ്ടര. +ആയിരം മാങ്ങ, കൈമാങ്ങ, ആൾക്കൊരു തലച്ചുമട്. +ആയിരം മാങ്ങയ്ക്ക് അരത്തേട്ടൽ. +ആയിരം മാങ്ങയ്ക്ക് അരപ്പൂള് തേങ്ങ. +ആയിരം വരവച്ചാൽ അരപ്പോര്. +ആയിരം വാക്കിന് അരച്ചെത്ത്. +ആയിരം വെയിൽ കൊള്ളാം, അരത്തുള്ളി മഴ കൊണ്ടുകൂടാ. +ആയിരം വേനൽക്ക് അരക്കോട. +ആയിരം ശ്ലോകം പഠിച്ചാൽ അരക്കവിയാകും. +ആയിരംകണ്ടി കരപ്പാട്ടമുണ്ട് അന്തിക്കരയ്ക്കാൻ തേങ്ങാപ്പിണ്ണാക്ക്. +ആയിരംകാതമെടുത്ത് അരക്കാതമിഴയ്ക്കരുത്. +ആയിരംകെട്ട് അരച്ചെത്ത്. +ആയിരംകോഴിക്കരക്കാട. +ആയിരമാണ്ട് നാട് ആയിരമാണ്ട് കാട്. +ആയിരമുള്ളവരമർന്നിരിക്കും, അരപ്പണമുള്ളവരാടിത്തുള്ളും. +ആയില്യം അയൽമുടിക്കും. +ആയില്യം പിറന്ന ആണും മകം പിറന്ന പെണ്ണും. +ആയില്യക്കള്ളനകത്തെങ്കിൽ മുണ്ടകപ്പുഞ്ച പുറത്ത്. +ആയില്യക്കള്ളനകത്തോ പുറത്തോ. +ആയില്യത്തിനകസ്പർദ്ധ കൂടും. +ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം. +ആയില്യമാകാഞ്ഞാൽ മുണ്ടകൻ മുടിയും. +ആയുധം വിഴുങ്ങിയവനാണല്ല. +ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്. +ആരൻവെച്ച് ആറ്റിൽചാടി. +ആരംഭം നന്നായാലരപ്പങ്കും നന്നായി. +ആരാനും കൊടുക്കുമ്പോളരുതെന്നു പറയരുത്. +ആരാനും ചക്കതിന്നു, എന്റെ മുഖത്ത് മുളഞ്ഞ്. +ആരാനെ ആറാണ്ടുപോറ്റിയാലും ആരാൻ ആരാൻ തന്നെ. +ആരാൻ ചക്കേട്ടു, ചങ്കരന്റെ പുറത്ത് മുളഞ്ഞ്. +ആരാന്റപരാധം വാരി എന്റെ പുരപ്പുറത്ത്. +ആരാന്റപ്പനൊരപ്പനല്ല, അപ്പപ്പൂവൊരു പൂവല്ല. +ആരാന്റമ്മക്കിരിമ്പിടിക്കും, അവനാന്റമ്മയ്ക്ക് തവിടിടിക്കില്ല. +ആരാന്റമ്മയ്ക്കു പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസം. +ആരാന്റമ്മി ചീരാന്റെ മുളക് എരിയോളം അര. +ആരാന്റാപത്ത് തന്റെ സമ്പത്ത്. +ആരാന്റിത്ര തന്റത്ര. +ആരാന്റെ കണ്ണുകൊണ്ടു നോക്കുന്നതിലും നല്ലത് അവനാന്റെ പിരടികൊണ്ടു നോക്കുന്നത്. +ആരാന്റെ കണ്ണേ അവനാന്റെ കുറ്റം കാണൂ. +ആരാന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിലും നല്ലത് അമ്മിയും ചുമന്നു നില്ക്കുന്നത്. +ആരാന്റെ കുട്ടിക്ക് കോങ്കണ്ണു കേട് അവനാന്റെ കുട്ടിക്ക് കോങ്കണ്ണു ഭാഗ്യം. +ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ. +ആരാന്റെ കൈകൊണ്ട് ആരാന്റെ മാറത്തടിക്കുക. +ആരാന്റെ കൈയെടുത്ത് തലയ്ക്കുവയ്ക്കരുത്. +ആരാന്റെ ചന്ദനം പൂളക്കായ. +ആരാന്റെ നാട്ടിലെ അരയാലു കാണുന്നതിലും അവനാന്റെ നാട്ടിലെ ആവണക്കു കാണുക. +ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പൽ കാണിച്ചുതരാം. +ആരാന്റെ പയ്യിനെപ്പിടിച്ച് ദാനം ചെയ്യുക. +ആരാന്റെ പല്ലിനേക്കാൾ അവനാന്റെ തൊണ്ണു നല്ലൂ. +ആരാന്റെ പറമ്പിലെ അമേധ്യം കണ്ട് നായയെ വളർത്തുക. +ആരാന്റെ പറമ്പിലെ പുല്ലുകണ്ടിട്ട് പയ്യിനെ വാങ്ങരുത്. +ആരാന്റെ പുള്ളിനു പൂട പറിച്ചാൽ പുള്ളുമില്ല, പൂടയുമില്ല. +ആരാന്റെ മക്കളെ തന്മക്കളാക്കിയാൽ വേട്ടാളന്റെ മരണം. +ആരാന്റെ മടിപിടിച്ച് കണ്ണോക്കു കാണരുത്. +ആരാന്റെ മലയിൽ കത്തുന്നത് എന്റെ തലയിലായിക്കോട്ടെ. +ആരാന്റെ മുതലും ആറാണ്ടു പിണങ്ങിയാൽ ആറിലൊന്നു കിട്ടും. +ആരാന്റെ മുറ്റവും അവനാന്റെ ചൂലും. +ആരാന്റെ വാക്കും പഴഞ്ചാക്കും. +ആരാന്റെ വീട്ടിലെ നെയ്യും എന്റെ ഭാര്യയുടെ കയ്യും. +ആരാന്റെ ശകുനംമുടക്കാൻ അവനവന്റെ മൂക്കുമുറിക്കുക. +ആരായാലും അമ്പട്ടന്റെ മുന്നിൽ തലകുനിക്കണം. +ആരായുന്നതാശാനോട്. +ആരും തനിക്കുതാൻ ദൈവമല്ല. +ആരും മുടക്കിയില്ലെങ്കിൽ ദൈവം മുടക്കും. +ആരുടെകൂടെപ്പോയാലും എനിക്കഞ്ചുപണം. +ആരുമകൻ പല്ലക്കേറിയാലും എൻമകൻ ചുമക്കണം. +ആരുമില്ലാഞ്ഞാൽ പട്ടര് ഏതുമില്ലാഞ്ഞാൽ താള്. +ആരുമില്ലാത്തവർക്ക് ദൈവം തുണ. +ആരുമില്ലാപ്പെണ്ണിന് ആയിരംകോലകലെ. +ആരുവാമൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ. +ആരുവേദ് അപ്പൻവേദ്, അപ്പനെപ്പിടിച്ചാറ്റിൽ തള്ള്. +ആരെങ്ങനെ അഴുതാലെന്ത്, ചുരമരെങ്ങനെ ചാഞ്ഞാലെന്ത്. +ആരെപ്പിടിച്ചാൽ ഊരെപ്പിടിക്കാം. +ആരെയും പേടിക്കാനില്ലെങ്കിൽ പുരയുടെ തൂണിനെയെങ്കിലും പേടിക്കണം. +ആരോ പറഞ്ഞു അങ്ങനെ കേട്ടു. +ആർക്കാനും കൊടുക്കുകയാണെങ്കിൽ ആകുന്നോനു കൊടുക്കണം. +ആർക്കാനും കൊടുത്ത പുടവയ്ക്ക് ഈടേറും. +ആർക്കാനും ചുരത്തും തൻകുഞ്ഞിനു ചുരത്തില്ല. +ആർക്കാനുംവേണ്ടി ഓക്കാനിക്കുക. +ആര്യൻ നെല്ലിന്റെ ഓല പഴുത്താലേ കൊങ്കപ്പുണ്ണുണങ്ങൂ. +ആര്യൻ വിതച്ചാൽ നവരകൊയ്യുമോ. +ആലം പടച്ചോനള്ളാ. +ആലത്തൂരുരലും വീട്ടിയുലക്കയും ചീനത്തമ്മിയും വീട്ടിലൊരുത്തിയും വീട്ടിൽവേണം. +ആലയില്ലാത്തിടത്ത് ഇരിപ്പപ്പൂ കരിമ്പ്. +ആലയും പുരയും ഒന്നിച്ചുതിരിയുക. +ആലയ്ക്കലെ പുല്ല് പയ്യ് തിന്നില്ല. +ആലയ്ക്കൽ വരുന്നേരം മോന്തയ്ക്കടിക്കരുത്. +ആലയ്ക്കൽനിന്നു പാലുകുടിച്ചാൽ വീട്ടിൽ വെണ്ണയുണ്ടാവില്ല. +ആലി നാഗപുരത്തുപോയപോലെ. +ആലിൻപഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. +ആലില പുളിയിലപോലെ വേലിമേൽ പടർന്നിരിക്കും. +ആലുവാമണപ്പുറത്തുവെച്ചുകണ്ട പരിചയമില്ല. +ആലുവായിൽനിന്ന് തഴവായിൽ വന്നേപ്പിന്നെ ഉരുളിയും ചട്ടുകവും കണ്ടിട്ടില്ല. +ആലേ കുളമേ അമ്പലമേ എന്റെ പടിക്കലൊരാക്രാന്തം. +ആലോചനകാരണം ഉറക്കം വരായ്ക, ഉറക്കംവരായ്ക കാരണം ആലോചന വരിക. +ആവണക്കെണ്ണ കുടിച്ച മുഖം പോലെ. +ആവണക്കെണ്ണകൊണ്ടു ശൗചം കഴിച്ചപോലെ. +ആവതില്ലാത്തിടത്തരിശംകൊണ്ടാൽ ചാവതേഫലം. +ആവതുപോലുപചാരം. +ആവർത്തിക്കുന്നതവസാനിക്കുമോ. +ആവലിന്നാവൽ വിരുന്നുവന്നാലങ്ങേക്കൊമ്പത്തും ഇങ്ങേക്കൊമ്പത്തും. +ആവശ്യം നിയമമറിയില്ല. +ആവശ്യം സൃഷ്ടിയുടെ മാതാവ്. +ആവശ്യം, അനാവശ്യം, അത്യാവശ്യമെന്നാവശ്യം മൂന്ന്. +ആവശ്യക്കാരനൗചിത്യമില്ല. +ആവശ്യക്കോഴിക്കഞ്ചുപണം. +ആവുംകാലം ചെയ്തത് ചാവുംകാലും കാണും. +ആവുന്നതിലേ ആശവെയ്ക്കാവൂ. +ആവോലിത്തല അളിയനും വിളമ്പാം. +ആവോളം കൂടൊല്ല, കൂടിയാൽ കോടൊല്ല. +ആശ അറുപതുനാൾ മോഹം മുപ്പതുനാൾ. +ആശകാട്ടി വിളിച്ചിട്ട് ചക്കകാട്ടിയയയ്ക്കുക. +ആശതീർന്നവനരചൻ. +ആശപെരിശോ മലപെരിശോ. +ആശപെരുത്താലനർത്ഥം. +ആശപെരുത്താലരിഷ്ടം പെരുക്കും. +ആശയറ്റാലർഥം. +ആശയില്ലെങ്കിൽ നാശമില്ല. +ആശയുണ്ടെങ്കിൽ അലച്ചലുമുണ്ട്. +ആശയുണ്ട്, മീശയില്ല. +ആശയെവിടെ പാശമവിടെ. +ആശയേക്കാൾ വലിയ പാശമില്ല. +ആശയ്ക്കതിരില്ല, ആനയ്ക്കെതിരില്ല. +ആശയ്ക്കു നാശം. +ആശവലിയവനതാലെ നാശം. +ആശാട്ടിപെറ്റിട്ടല്ല ആശാനുണ്ടാകുന്നത്. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്. -ആളുകൂടിയാൽ പാമ്പ് ചാവില്ല. +ആശാനക്ഷരമൊന്ന് പിഴച്ചാൽ അൻപത്തൊന്ന് പിഴയ്ക്കും ശിഷ്യന്. +ആശാനും അടവുപിഴയ്ക്കും. +ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു. +ആശാനു കൊടുക്കാത്തത് വൈദ്യർക്കു കൊടുക്കാം. +ആശാനുപിഴച്ചാലേത്തമില്ല. +ആശാനുമങ്കിട്ടപോലെ. +ആശാനുമച്ചിയുമവരവർക്കു ബോധിച്ചപോലെ. +ആശാനെ വന്ദിക്കാത്തവനുമമ്പട്ടനെ വന്ദിക്കും. +ആശാനോടു കൊള്ളാത്തത് ആരാനോടു കൊള്ളും. +ആശാൻ നിന്നൊഴിച്ചാൽ ശിഷ്യൻ നടന്നൊഴിക്കും. +ആശാൻ വീണാലടവ്. +ആശാപാശത്തിനറുതിയില്ല. +ആശാരി നീട്ടിക്കാണും കൊല്ലൻ കുറുക്കിക്കാണും. +ആശാരിക്കാശാൻ പട്ടി. +ആശാരിക്ക് ആദ്യവുമവസാനവും കയിലുകുത്ത്. +ആശാരിച്ചെറുക്കനെക്കൊണ്ടാറ്റയാട്ടിക്കരുത്. +ആശാരിയകത്തായാലാധാരം പുറത്ത്. +ആശാരിയുടെ കുറ്റവുമുണ്ട്, മരത്തിന്റെ വളവുമുണ്ട്. +ആസനം കടിക്കാനച്ചാരംവാങ്ങിയിട്ട് അമേധ്യം നാറുന്നു എന്നു പറയുക. +ആസനം താങ്ങിക്ക് ആസനമുറയ്ക്കില്ല. +ആസനം മുട്ടിയാലമ്പലം വെളിമ്പറമ്പ്. +ആസനത്തിലെ പുണ്ണ് അങ്ങാടിയിൽ കാണിക്കരുത്. +ആസനവും വായും തിരിച്ചറിയണം. +ആസന്നമൃത്യുവിന്നൗഷധം ഫലിക്കില്ല. +ആഹരിച്ചതും ആരാധിച്ചതും വെറുതെയാവില്ല. +ആളഞ്ചെങ്കിൽ പയിമ്പപത്ത്. +ആളടുത്തുനോക്കണം പൊന്നരച്ചുനോക്കണം. +ആളറിഞ്ഞാൽ കാളമൂടുകൊണ്ട്. +ആളറിയുംമുമ്പ് കുളിക്കുക. +ആളിനെവിട്ട് നിഴലിനെ പിടിക്കരുത്. +ആളില്ലാദുഃഖം അഴുതാൽ തീരുമോ. ആളു ചെറുതു കോളു വലുതു. +ആളു ചെറുതെങ്കിലും കോളു വലുത്. +ആളു താളറിയണം താളുകുളി അറിയണം. +ആളുകൂടിയാൽ പാമ്പ് ചാവില്ല. +ആളുടെ നാക്കിൽപിടിക്കണം കാളയുടെ കൊമ്പിൽപിടിക്കണം. +ആളുണ്ടായിട്ടെന്തുഫലം, ആണുണ്ടായാലുണ്ടുഫലം. +ആളുനന്നാകാനൊരു മറി, കുരുപ്പുണ്ടാകാനൊരു പനി. +ആളുപാതി, ആടപാതി. +ആളുമാറി കലപ്പപിടിച്ചാൽ കാള ഉഴവറിയും. +ആളുവില കല്ലുവില. +ആളുള്ളപ്പോഴാണമ്മയെ ചുടുക. +ആളെക്കാണുമ്പോൾ കുടം കനക്കുക. +ആളെത്തുംമുമ്പേ നിഴലെത്തും. +ആളെയറിഞ്ഞാൽ പിന്നെ കുരയ്ക്കരുത്. +ആളേറെപ്പോകുന്നതിലും താനേറെപ്പോകുക. +ആളോഹരി അടിയനു ചുമട്. +ആൾക്കാൾ സഹായം മരത്തിനു വേർ സഹായം. +ആൾക്കു നിലയില്ലെങ്കിൽ കഴുക്കോലിനു നിലവേണം. +ആൾപ്പുറം എകർച്ചയായി മൂന്നാൾക്കോ മുപ്പതാൾക്കോ. +ആഴക്കിലുഴക്കൊതുങ്ങില്ല. +ആഴത്തിലുഴുത് അകലത്തിൽനടുക. ആഴത്തിൽ ഉഴുതു അകലെ നടണം. +ആഴത്തിൽ കുഴിച്ചിട്ടിട്ടേറെ മാന്തേണ്ടിവന്നു. +ആഴംപേടിച്ചോനാറ്റിൽചാടി. +ആഴമറിഞ്ഞേ ആറ്റിലിറങ്ങാവൂ. +ആഴമുള്ള കിണറിന് നീളമുള്ള കയറ്. +ആഴമുള്ളിടത്തലയില്ല. +ആഴിയിലെ അല, ഊഴിയിലെ കല. +ആഴിയിൽമുക്കിയാലും നാഴിയിൽ നാഴിയേകൊള്ളൂ. +ആഴുമുള്ളിടത്തേ ചൂണ്ടലിടാവൂ. +ആറട്ടേ പന ആറാണ്ട് ഊന്നട്ടെ ചന്തി നൂറ്റാണ്ട്. +ആറാലൊന്നു മുടങ്ങുന്നെങ്കിൽ കണ്ണാലൊന്നു മുടങ്ങിക്കോട്ടെ. +ആറിയ കഞ്ഞി, പഴങ്കഞ്ഞി. +ആറിലും മരണം നൂറിലും മരണം. +ആറും കടന്നു, ആഴിയും കടന്നു എന്നിട്ടാണോ അറ്റക്കഴ. +ആറു കവിഞ്ഞേ തോടുനിറയൂ. +ആറു ചാത്തമുണ്ടവനെ ആനച്ചങ്ങലകൊണ്ടു തളയ്ക്കാനാവില്ല. +ആറും നൂറും കൊള്ളില്ല. +ആറു മലയാളിക്ക് നൂറു മലയാളം. +ആറു മലയാളിക്ക് നൂറു മലയാളം. ഒരു മലയാളിക്ക് ഒരു മലയാളം. ഒരു മലയാളിക്കും മാളമില്ല. +ആറുചെവി കേട്ടാൽ പാട്ടാകും. +ആറുദേവന് നൂറാചാരം. +ആറുനാട്ടിൽ നൂറുഭാഷ. +ആറുനിറയെ വെള്ളമുണ്ടെങ്കിലും നായ നക്കിയേ കുടിക്കൂ. +ആറുമറുപതുമൊരുപോലെ. +ആറുമാസംനിന്ന ചേന ആറിത്തിന്നാൻ വയ്യേ. +ആറുമുഴത്തിൽ പാതിയല്ലേ മൂന്നുമുഴം. +ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലിൽ. +ആറ്റരുകിൽ തോട്ടവും കൂത്തച്ചിനോട്ടവും. +ആറ്റിൽ കളഞ്ഞാലും അളന്നുകളയണം. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം. +ആറ്റിൽ കളഞ്ഞിട്ടറയിൽ തപ്പുക. +ആറ്റിൽ ചാടിയിട്ട് നീന്താൻ വയ്യെന്ന് പറയുക. +ആറ്റിൽ ചിറകെട്ടി നീരൊലിമുട്ടിച്ചാൽ മറുപുറം കവിഞ്ഞൊഴുകും. +ആറ്റുനോറ്റ് പൊക്കണംകെട്ടി ആമയിട്ടപ്പോൾ ചോർന്നുപോയി. +ആറ്റുമണലാർക്കും വാരാം. +ഇക്കഞ്ഞിക്കിച്ചമ്മന്തി. +ഇക്കരെനിന്നാലക്കരെപ്പച്ച. +ഇംഗിതമറിയാത്തവർക്ക് സംഗീതമറിഞ്ഞിട്ടെന്തുകാര്യം. +ഇങ്ങോട്ടുണ്ടെങ്കിൽ അങ്ങോട്ടുമുണ്ട്. +ഇങ്ങോട്ടെങ്ങനെ അങ്ങോട്ടെങ്ങനെ. +ഇങ്ങോട്ടോങ്ങിയാൽ അങ്ങോട്ടുതല്ല്. +ഇച്ചെവികൊണ്ടു കേട്ടത് അച്ചെവികൊണ്ടു കളഞ്ഞു. +ഇച്ഛാധിക്യം ഉച്ഛിഷ്ടം തീറ്റും. +ഇഞ്ചത്തല ചതച്ചാലേ നന്നാവൂ. +ഇഞ്ചയും പെണ്ണും പതയ്ക്കുന്നിടത്തോളം പതയും. +ഇഞ്ചി തിന്ന കുരങ്ങിനെ പോലെ. +ഇഞ്ചിക്കച്ചോടക്കാരനെന്തിനാ കപ്പൽകാര്യം. +ഇഞ്ചിനട്ട ലാഭവും മുടികളഞ്ഞ സുഖവും മലയാളത്താനറിയില്ല. +ഇഞ്ചിപ്പുല്ലിനഞ്ചാറാണ്ട്. +ഇഞ്ചിയിലക്കറി തൈരുതരിപ്പണം കഞ്ഞിയൊടഞ്ചുമിതന്തിക്കാക. +ഇഞ്ചിയിലെ വാട്ടം മഞ്ഞളിൽ തീരും. +ഇടംകൊടുത്താൽ മഠംപിടുങ്ങും. +ഇടങ്കോടൻ പടയ്ക്കാകാ ഇളന്തേങ്ങ കറിക്കാകാ. +ഇടച്ചേരി നായരും കുരുത്തോലച്ചൂട്ടും ഇടയ്ക്കുച്ചെല്ലുമ്പോൾ ചതിക്കും. +ഇടതുകാൽവച്ച് കയറരുത്. +ഇടതുകാൽവച്ച് പുറപ്പെടരുത്. +ഇടതുകൈയിനെ വലതുകൈ ചതിക്കുക. +ഇടതുകൈയ്ക്കു തുണ വലതുകൈ. +ഇടപ്പുറവും കടപ്പുറവുമാകാ. +ഇടമുള്ളപ്പോൾ തിങ്ങരുത്. +ഇടയിൽ തങ്ങിയ പാമ്പിനെപ്പോലെ. +ഇടല ചുടലയ്ക്കാകാ. +ഇടവംതൊട്ടു തുലാത്തോളം കുടകൂടാതിറങ്ങൊലാ. +ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം. +ഇടവയുള്ളവന് ഇടവഴിയുമറിയാം. +ഇടംവലമറിയാത്തോനോടിണക്കമരുത്. ഇടി വെട്ടിയവനെ പാമ്പു കടിച്ചു. +ഇടികേട്ട പാമ്പിനെപ്പോലെ. +ഇടിക്കുമുൻപേ ഇടിവാൾ. +ഇടിക്ക് കൂൺ മുളച്ചപോലെ. +ഇടിച്ചവളും പൊടിച്ചവളുമിരിക്കെ എത്തിനോക്കിയവൾ കൊണ്ടുപോയി. +ഇടിയഞ്ചുകൊണ്ടാലെന്താ, ഈയംപോലുള്ള ചക്ക തിന്നില്ലേ. +ഇടിവെട്ടേറ്റ മരം പോലെ. +ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു. +ഇടുന്നവൾ സ്വന്തമായാൽ അടിപ്പന്തിയും തലപ്പന്തി. +ഇട്ടകൈയ്ക്ക് കടിക്കരുത്. +ഇട്ടതുചട്ടം. +ഇട്ടിക്ക് പട്ടരിഷ്ടം പട്ടർക്കിട്ടി ചേട്ട. +ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലത്തോളം. +ഇട്ടിലുതൊട്ടിലാകാം പുട്ടിലുപട്ടിലാകാം. +ഇട്ടുനിരക്കുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്. +ഇട്ടുംവച്ച് പോകാനും വയ്യ, കൊത്തിക്കൊണ്ട് പറക്കാനും വയ്യ. +ഇണങ്ങയുമരുത് പിണങ്ങയുമരുത്. +ഇണങ്ങാതെ പിണങ്ങിക്കൂടാ. +ഇണങ്ങിയ പക്ഷി കൂട്ടിൽ, ഇണങ്ങാപ്പക്ഷി കാട്ടിൽ. +ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ ഞെക്കിക്കൊല്ലും. +ഇണങ്ങിയാൽ പിണങ്ങരുത്. +ഇണങ്ങിയാൽ പൊട്ട്, പിണങ്ങിയാൽ വെട്ട്. +ഇണങ്ങിയാൽ മധുരം, പിണങ്ങിയാൽ രുധിരം. +ഇണങ്ങിയാൽ മുക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും. +ഇണയില്ലാത്തവനോട് തുണകൂടിയാൽ ഇണയൊമ്പതും പോകും പത്താമത് താനുംപോകും. +ഇണയില്ലാത്തവന്റെ തുണയരുത്. +ഇണയില്ലാപ്പിണകൂടരുത്. +ഇതാലത്തതു ഭാവിച്ചാൽ പൊല്ലാത്തതുവരും. +ഇതിലും വലിയ വെള്ള്യാഴ്ച വന്നിട്ട് വാപ്പ പള്ള്യേപ്പോയിട്ടില്ല. +ഇതുമാത്രമെന്റെയല്ല ബാക്കിയെല്ലാമാരാന്റെ. +ഇതെൻ പുള്ളയല്ലവാ. +ഇത്തിക്കണ്ണിപോക്കാൻ മാവുമുറിക്കുക. +ഇത്തിൾ പിടിച്ചാൽ തേന്മാവും കെടും. +ഇത്രകിഴക്കാ പടിഞ്ഞാറ്. +ഇത്രയ്ക്കൊട്ടല്ലതാനും അത്രയ്ക്കൊട്ടില്ലതാനും. +ഇത്രവലിയ ഇല്ലത്ത് ഒരയിലത്തലയെടുക്കാനില്ലെന്നോ. +ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും. +ഇനം ഇനത്തെ കാക്കും, വേലി വിളവ് കാക്കും. +ഇനം ഇനത്തോട് കുലം കുലത്തോട്. +ഇനംതിരിച്ച് പുല്ലിടരുത്, ഇലതിരിച്ചുപ്പിടരുത്. +ഇനമറിയാതെ ചോറുകൊടുക്കരുത്. +ഇനിയൊന്ന് കാണുന്നതുവരെ ഇത് നല്ലത്. +ഇന്ദ്രൻ മാറിയാലും ഇന്ദ്രാണി മാറില്ല. +ഇന്നത്തെ പണി നാളേക്ക് വയ്ക്കരുത്. +ഇന്നത്തെ പശു നാളത്തെ പുലി. +ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകര. +ഇന്നാ തൊമ്മാ ചോറ്, ഇന്നാ അമ്മേ ചട്ടി. +ഇന്നിരുന്ന് നാളെ മരിച്ചാലും നന്നായിരിക്കണം. +ഇന്നു ചത്താൽ നാളേക്ക് പുല രണ്ട്. +ഇന്നു ചാവാൻ നേരല്യ, നാളെ ചാവാൻ കാര്യോല്യ. +ഇന്നു ചിരിക്കുന്നവൻ നാളെ കരയും. +ഇന്നു ചുണ്ടങ്ങ കട്ടവൻ നാളെ ചുണ്ടൻവള്ളം കക്കും. +ഇന്നു ഞാൻ നാളെ നീ. +ഇന്നു താഴെ നാളെ മേലെ. +ഇന്നു റൊക്കം, നാളെ കടം. +ഇന്നുചെയ്യാവുന്നതിന്നുചെയ്യണം. +ഇന്നുതരാമെന്നും നാളെത്തരാമെന്നും എന്നും തരാത്തതിനടയാളം. +ഇന്നെനിക്ക്, നാളെ നിനക്ക്. +ഇന്നോങ്ങി വയ്ക്കുക, നാളെ കൊടുക്കുക. +ഇപ്പൊക്കുടിച്ചതാ കള്ള്. +ഇപ്പോഴും ഞമ്മന്റെ കാല് മേലെ. +ഇമയുടെ ദോഷം കണ്ണറിയില്ല. +ഇമ്പംപെരുപ്പത് തുമ്പത്തിന്. +ഇരക്കാതെയിരിക്കേണം മരിക്കുമ്പോൾ മരിച്ചോട്ടെ. +ഇരക്കുന്നവനോടിരക്കുന്നോനിരപ്പാളിക്കയ്യൻ. +ഇരച്ചുവിട്ട വാണംപോലെ. +ഇരട്ടക്കള്ളനെ ഇരുകൈകൊണ്ടുമടിക്കണം. +ഇരട്ടച്ചുഴിയൻ ഇരുന്നുണ്ണും. +ഇരട്ടപ്പണിക്ക് ഇരുട്ടുതപ്പിയേ പോകൂ. +ഇരന്നതിൽപാതി ധർമ്മം. +ഇരന്നുതിന്നാലും നായരുടെ മീശ മേലോട്ട്. +ഇരപ്പാളിക്കുണ്ടോ ചോറിന് പഞ്ഞം. +ഇരപ്പാളിക്ക് ഒന്ന് മുറുക്കണമെങ്കിൽ ഏഴ് വീട്ടിൽ തെണ്ടണം. +ഇരപ്പാളിയോടിരക്കരുത്. +ഇരപ്പോർക്കിരന്നുകൊടുക്കയോ. +ഇരപ്പോർക്ക് ഇരന്നുകൊടുക്കുകയോ. +ഇരയിട്ടാലേ മീൻപിടിക്കാനൊക്കൂ. +ഇരവലിൽ തിരയലരുത്. +ഇരവൽ പുടവ കണ്ട് എളിയിലെ പഴന്തുണി കളയരുത്. +ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ. +ഇരിക്ക, വരിക്ക, കൂർക്ക. +ഇരിക്കണമെങ്കിൽ ഇരുമ്പുതിന്നണം. +ഇരിക്കാനിടം കൊടുത്ത് കിടക്കാനിടം ചോദിക്കുക. +ഇരിക്കാൻ കിട്ടിയേടത്ത് കിടക്കരുത്. +ഇരിക്കാൻ കുടിലും നടക്കാൻ തണലും. +ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. +ഇരിക്കുന്നവന് പോയവൻ ശ്രേഷ്ഠൻ. +ഇരിക്കുന്നോൻ നന്നെങ്കിലേ ചിരയ്ക്കുന്നോൻ നന്നാകൂ. +ഇരിക്കുംമുൻപേ കാലുനീട്ടരുത്. +ഇരിക്കുംമുൻപേ നിലംനോക്കണം. +ഇരിക്കുമ്പോൾ പിറന്നാൾ, മരിച്ചാൽ ചാത്തം. +ഇരിക്കേണ്ടവനിരുന്നാൽ ചിരയ്ക്കേണ്ടവൻ ചിരയ്ക്കും. +ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും. +ഇരിക്കേണ്ടിടത്തിരുന്നാൽ എഴുന്നേൽക്കേണ്ടിവരില്ല. +ഇരിങ്ങപ്പാറ പൊന്നായാൽ അതിൽപാതി തേവർക്ക്. +ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ. +ഇരുചെവിയറിഞ്ഞാൽ പാട്ടാകും. +ഇരുചെവിയറിയാതുപകാരം ചെയ്യണം. +ഇരുട്ടത്തടിക്കാരനെ വെളിച്ചത്തടിക്കണം. +ഇരുട്ടത്തിരുത്തിയൂട്ടി വെളിച്ചത്ത് കിടത്തിയുറക്കുക. +ഇരുട്ടത്തിരുന്ന് കൊഞ്ഞനം കാട്ടരുത്. +ഇരുട്ടത്തുകണ്ട കുഴിയിൽ വെളിച്ചത്തുവീണു. +ഇരുട്ടത്തുകൊണ്ട അടി ചെകിട്ടത്ത്. +ഇരുട്ടത്തുകൊണ്ട അടി വെളിച്ചത്ത് പറയരുത്. +ഇരുട്ടിലെ മിരട്ട് വെളിച്ചത്ത് തെളിയും. +ഇരുതല കത്തിച്ച് നടുപിടിക്കരുത്. +ഇരുതോണിയിൽ കാലുവച്ചാൽ നടുപ്പുഴയിൽ കാണാം. +ഇരുനാൾ ഇരുന്നുവാഴും. +ഇരുന്ന ഇരിപ്പിൽ നിന്നെഴുന്നേൽക്കാൻ ഇരുന്നനാട് പണയംകൊടുക്കണം. +ഇരുന്നകാൽ മൂതേവി, നടന്നകാൽ ചിരുതേവി. +ഇരുന്നവനെഴുന്നേറ്റപ്പോഴേക്കും നിന്നവൻ നടന്നു. +ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി. +ഇരുന്നിട്ടല്ലേ കിടക്കുക. +ഇരുന്നിട്ടും വെട്ടും പട പന്തീരാണ്ട് പറന്നിട്ടും വെട്ടും പട പന്തീരാണ്ട്. ഇരുന്നിട്ട് വേണം കാൽ നീട്ടാൻ. +ഇരുന്നിരക്കുന്നവരും നടന്നിരക്കുന്നവരുമുണ്ട്. +ഇരുന്നു മരം മുറിച്ചാൽ മരം മുകളിലും താനടിയിലും. +ഇരുന്നുകൊടുത്തത് നടന്നുവാങ്ങുക. +ഇരുന്നുണ്ണണം ഇരന്നുണ്ണരുത്. +ഇരുന്നുണ്ണരുത് കിടന്നുറങ്ങരുത്. +ഇരുന്നുണ്ണുന്ന നായർക്ക് കിടന്നുവിളമ്പുന്ന അച്ചി. +ഇരുന്നുണ്ണുന്നവർ രുചിയറിയില്ല. +ഇരുന്നുതിന്നാൽ കുന്നും കുഴിയാം. +ഇരുന്നുനിരങ്ങുന്ന അമ്മായമ്മയ്ക്ക് കിടന്നുരുളുന്ന് മരുമകള്. +ഇരുന്നുനോക്കിയാൽ നിരന്നുകാണാം. +ഇരുന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരം പോകില്ല. +ഇരുപത്തെട്ടു പഷ്ണിയും രണ്ടേകാശിയും. +ഇരുമുലയ്ക്കിടയിൽ പെരുംലോകം. +ഇരുമുറിപ്പത്തായത്തിൽ ഒരുമുറിയരിയെന്റെ. +ഇരുമ്പിനു തരുമ്പുകേട്. +ഇരുമ്പിന്റെ രസം കുതിരയ്ക്കറിയാം. +ഇരുമ്പും തൊഴിലും ഇരിക്കെക്കെടും. +ഇരുമ്പുണ്ട നീരുണ്ടോ ഞെക്കിയാൽ വരുന്നു. +ഇരുമ്പുപഴുത്തിരിക്കുമ്പോളടിക്കണം. +ഇരുമ്പുപിടിച്ച കൈയും ചൊറിപിടിച്ച കൈയും വെറുതെയിരിക്കില്ല. +ഇരുമ്പുരുക്കാനും തീയുമതി. +ഇരുമ്പുലക്ക കളഞ്ഞ് ഇരിങ്കണയെടുക്കുക. +ഇരുമ്പുലക്കയ്ക്കുണ്ടോ തൂമ്പുവരുന്നു. +ഇരുമ്പൂരെക്കല്ലും തേയും ഉറുമ്പൂരക്കല്ലും തേയും. +ഇരുവഴികണ്ടാൽ പെരുവഴിപോണം. +ഇരുളൊരുകാലം വെളിവൊരുകാലം. +ഇല മുള്ളിന്മേൽവീണാലും മുള്ള് ഇലമേൽവീണാലും കേട് ഇലയ്ക്ക്. +ഇലക്കറിക്കു മഞ്ഞളരയ്ക്കരുത്. +ഇലതീനി കായറിയില്ല. +ഇലതൊടാഞ്ഞാൽ കായ നിലത്തുമുട്ടും. +ഇലയിട്ടു ചവിട്ടരുത്. +ഇലയ്ക്കുമുൻപും കൊലയ്ക്കുപിൻപും. +ഇലവളം നലവളം. +ഇല്ലം കാത്തവൻ കള്ളൻ. +ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം. +ഇല്ലത്തില്ലായയുണ്ട്, ഉണ്ണിക്ക് വേണ്ടായയുണ്ട്. +ഇല്ലത്തില്ലെങ്കിൽ കോലോത്തുമില്ല. +ഇല്ലത്തു നല്ലതിരിക്കില്ല. +ഇല്ലത്തു പഴയരിയെങ്കിൽ ചെന്നേടത്തും പഴയരി. +ഇല്ലത്തുകൂത്ത്, കൊമ്പത്തെണ്ണ, മാടമ്പിവിളക്ക്, മണ്ണാത്തിമാറ്റ്. +ഇല്ലത്തുണ്ടെങ്കിൽ ചെന്നേടത്തുമുണ്ട്. +ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ല. +ഇല്ലത്തെ പൂച്ചയ്ക്കെവിടെയും ചെല്ലാം. +ഇല്ലത്തെളിയോൻ കോണിട്ടിരിക്കും. ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ. +ഇല്ലംനിറ, വല്ലംനിറ, പത്തായംനിറ, വയറുനിറ. +ഇല്ലംപണിക്കുള്ള തേക്കിൻതൈ വച്ചുകഴിഞ്ഞു. +ഇല്ലമില്ലാത്തവർക്കെന്തില്ലംനിറ. +ഇല്ലംവല്ലം നെല്ലി. +ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുക. +ഇല്ലാത്തതിലല്ലൽ ഉള്ളതിൽ തുള്ളൽ. +ഇല്ലാത്തതുവരില്ല, ഉള്ളതുപോവില്ല. +ഇല്ലാത്തവനുണ്ടായാൽ വല്ലാതെ ഞെളിയും. +ഇല്ലാത്തവനുണ്ടാവാൻ ഉള്ളവനോടുകൊള്ളണം. +ഇല്ലാത്തവർക്കാമാടയും പൊന്ന്. +ഇല്ലാത്തിടത്ത് പല്ലിയും ചേരില്ല. +ഇല്ലാത്തോനേകാശിനോൽക്കാനും വയ്യ. +ഇല്ലായ്മ വന്നാലും വല്ലായ്മയരുത്. +ഇല്ലായ്മയും വല്ലായ്മയും എല്ലാവർക്കും വരും. +ഇല്ലെങ്കിലുപചാരമില്ല. +ഇല്ലെന്ന് പറയാനും ഉണ്ടെന്ന് പറയാനും ഇല്ലത്തെ മൂസിനാണധികാരം. +ഇവനെ കൂപ്പുക കടവുകടക്കട്ടെ. +ഇഷ്ടം മുറിക്കാനർത്ഥം മഴു. ഇഷ്ടം മുറിക്കാൻ അർത്ഥം മഴു. +ഇഷ്ടം മുറിഞ്ഞാലൊട്ടാൻപണി. +ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു. +ഇഷ്ടമറ്റവനഷ്ടമത്തിൽ ശനിയൻ. +ഇഷ്ടമില്ലാപ്പെണ്ണ് തൊട്ടതൊക്കെ കുറ്റം. +ഇഷ്ടാനിഷ്ടം കിടക്കട്ടെ മർക്കടമുഷ്ടി നടക്കട്ടെ. +ഇഹത്തിലില്ലെങ്കിൽ പരത്തിലുമില്ല. +ഇളംകണ എളുപ്പത്തിൽ വളയ്ക്കാം. +ഇളംകാഞ്ഞവെള്ളം തൊടാത്തവളാണോ ഉടന്തടി ചാടുന്നത്. +ഇളകിയ പുറത്തേ വാതംകോച്ചൂ. +ഇളക്കിയാൽ കടിക്കും. +ഇളച്ചവന്റെ ഭാര്യ എല്ലാവർക്കുമേട്ടത്തി. +ഇളംതലയ്ക്കൽനിന്നാ കാതലോട്ടം. +ഇളംതലയ്ക്ക് കാതലില്ല. +ഇളംതേങ്ങ കറിക്കാക. +ഇളപ്പത്തിലടിച്ചാലെളുപ്പത്തിൽ നീട്ടാം. +ഇളമാൻ കടവറിയില്ല. +ഇളവെയിൽ ഇരപ്പനും കൊള്ളില്ല. +ഇഴയുന്നതിൽ കയറും, പറക്കുന്നതിൽ പട്ടവും. +ഇഴവിനുവന്നവൾ താലിപറിച്ചു. +ഇറക്കമുണ്ടെങ്കിലേറ്റവുമുണ്ട്. +ഇറക്കാവുന്നതേ ഏറ്റാവൂ, മറക്കാവുന്നതേ പറയാവൂ. +ഇറക്കുന്ന കിണറ്റിലേ ഊറ്റുകൂടൂ. +ഇറങ്ങാനെളുപ്പം കയറാൻ വിഷമം. +ഇറച്ചി തിന്നാറുണ്ട്, എല്ലുകോർത്ത് കഴുത്തിലണിയാറില്ല. +ഇറച്ചി വെന്തു മലച്ചു, മത്തന്റില വെന്തില്ല. +ഇറച്ചികാണാത്തവൻ ചെമ്പരുത്തി കണ്ടപോലെ. +ഇറച്ചിക്കുപോയവൻ വിറച്ചിട്ടും ചത്തു, കാത്തിരുന്നവൻ കൊതിച്ചിട്ടും ചത്തു. +ഇറച്ചിതിന്നോളൂ കോർത്തുവലിക്കരുത്. +ഇറച്ചിയിരിക്കെ തൂവൽ തുള്ളരുത്. +ഇറഞാലരുത്. +ഇറയിൽ കാഷായം, അറയിൽ കാമിനി. +ഇറയിൽ തൂങ്ങുന്നവന്റെ കാലിൽ തൂങ്ങുക. +ഇറയ്ക്കെയിറയ്ക്കെ വെള്ളം കൊടുക്കെക്കൊടുക്കെ വിത്തം. +ഈ അമ്പാൾക്ക് ഈ മാറ്റുമതി. +ഈ ഇരിപ്പിന് ഓപ്പ അത്താഴമുണ്ണില്ല. +ഈ കട്ടിൽ കണ്ട് പനിക്കേണ്ട. +ഈ കല്ലിൽ തല്ലിയാൽ ഈ മുണ്ടു വെളുക്കില്ല. +ഈ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല. +ഈച്ചക്കുലത്തിലൊന്നും ഈഴവക്കുലത്തിൽ രണ്ടുംതീർന്നു. +ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ. +ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം. +ഈച്ചയിറച്ചിതിന്ന് ഭ്രഷ്ടാവരുത്. +ഈച്ചയ്ക്കും തലമേൽ വിഷം. +ഈച്ചയ്ക്കു പുണ്ണുകാട്ടരുത്. +ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല. +ഈട്ടം കൂടിയാൽ കൂട്ടംകൂടും. +ഈട്ടി എത്തിയിടത്തോളം പണം പാതാളത്തോളം. +ഈട്ടിനു പാടു ശരി. +ഈത്തപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്. +ഈനാംചക്കിക്ക് മരപ്പട്ടി കൂട്ട്. +ഈരെടുത്തതിന് പേൻ കൂലി. +ഈശ്വരനിൽ വിശ്വസിക്കുക, വെടിമരുന്ന് നനയാതെ സൂക്ഷിക്കുക. +ഈശ്വരാനുഗ്രഹം ശാശ്വതമേവനും. +ഈഴം കണ്ടവനില്ലം കാണില്ല. +ഈഴത്തിനുപോയവന്നൂഴത്തിനു വരില്ല. +ഈറ്റം പെരുത്താലില്ലം പെരുക്കും. +ഈറ്റവായൻ നേടിയത് ചക്കരവായൻ തിന്നും. +ഈറ്റെടുക്കാൻ പോയവളിരട്ടപെറ്റു. +ഉക്കണ്ടം എനിക്കും തേങ്ങ മുല്ലപ്പിള്ളിക്കും. +ഉചിതം ചെയ്യാഞ്ഞാൽ ഊക്കനും കുനിയും. +ഉച്ചക്കുളി പിച്ചക്കുളി, അന്തിക്കുളി ചന്തക്കുളി. +ഉച്ചതിരിഞ്ഞവനു പിന്നെയെന്തുചർച്ച. +ഉച്ചതിരിഞ്ഞാൽ അന്തിയാവാൻ പെരുത്തില്ല. +ഉച്ചതിരിഞ്ഞാൽ പിച്ചയരുത്. +ഉച്ചന്റെ മുതൽ ഉച്ചികുത്തിപ്പോകും. +ഉച്ചമുണ്ടെങ്കിൽ ഒച്ചകേൾക്കാം. +ഉച്ചയിലിടയ്ക്കു കഞ്ഞിയും മുപ്പതിലിടയ്ക്കു മക്കളും. +ഉച്ചയ്ക്കരികൊണ്ടുചെന്നിട്ട് വെച്ചുതരാത്തവളാണോ പാതിരയ്ക്കു നെല്ലുകൊണ്ടുചെന്നിട്ട് വെച്ചുതരുന്നു. +ഉച്ചാറലുച്ചയ്ക്കു വെള്ളരികുത്തിയാൽ വിഷുപ്പുലർച്ചയ്ക്കു കാപറിക്കാം. +ഉച്ചിയിൽ പൂക്കും മുമ്പേ പോരണം. +ഉച്ചിവെച്ച കൈകൊണ്ടുദകക്രിയ ചെയ്യുക. +ഉച്ചുവച്ച കലംപോലെ. +ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല. +ഉടഞ്ഞാലും പാത്തിയിൽ കിടക്കട്ടെ. +ഉടഞ്ഞിട്ടും ഓട്ടിൽ കിടക്കണമെന്ന്. +ഉടമയുടെ കണ്ണ് ഒന്നാന്തരം വളം. +ഉടയോനില്ലാത്ത ചേല ഒരുമുഴം ചെറുത്. +ഉടയോനുടച്ചാൽ ഓട്ടിനുകൊള്ളാം. +ഉടയോൻ ക്ഷമിച്ചാലും ഉടയോന്റെ നായ ക്ഷമിക്കില്ല. +ഉടയ്ക്കാനും തുടയ്ക്കാനും മേലാത്തപാകം. +ഉടലുപഴുത്ത കഴുത ഉപ്പളത്തിൽ പോയി. +ഉടലൊരുവനു പിറന്നത് നാക്ക് പലർക്കു പിറന്നത്. +ഉടുക്കാക്കച്ച പൂച്ചിക്ക്. +ഉടുക്കാനില്ലാത്തവനെങ്ങനെ അയലിന്മേലിടും. +ഉടുതുണിക്ക് മറുതുണിയില്ല. +ഉടുത്തപ്രാന്തിന് ഉടുക്കാത്തപ്രാന്ത്. +ഉടുത്തുനടന്നാൽ വമ്പ്, ഉടുക്കാതെനടന്നാൽ പ്രാന്ത്. +ഉടുപ്പാനില്ലെങ്കിൽ പട്ടുടുക്കാം. +ഉണക്കമരത്തിന്മേലും തേനുണ്ടാകും. +ഉണങ്ങിയ തെങ്ങിന്മേൽ പറങ്ങോടൻ കയറട്ടെ. +ഉണർച്ചയില്ലാത്തപ്പോളുറക്കം. +ഉണർവില്ലാത്ത ഉടലും ഉപ്പില്ലാത്ത കറിയും. +ഉണ്ട ഉണ്ണി ഓടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നുകളിക്കും. ഉണ്ട ചോറിനു നന്ദി കാട്ടണം. ഉണ്ട ചോറിൽ കല്ലിടരുതു. +ഉണ്ടചോറിനു നന്ദിവേണം. +ഉണ്ടചോറിൽ കല്ലിടരുത്. +ഉണ്ടചോറിൽ കല്ലിട്ടാൽ കണ്ടവരെല്ലാം ശത്രുക്കൾ. +ഉണ്ടതിലസാരമിരിക്കണം. +ഉണ്ടതും കണ്ടതും ലാഭം മരത്തിൽ കിടന്നത് ലോപം. +ഉണ്ടതും ശരി, ഊരാളി വീട്ടിൽ ചെന്ന് നുണ പറഞ്ഞതും ശരി. +ഉണ്ടമയക്കം തൊണ്ടനുമുണ്ട്. +ഉണ്ടവനട കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവനില കിട്ടാഞ്ഞിട്ട്. +ഉണ്ടവനുണ്ട് ഇല ചോദിക്കുന്നു. +ഉണ്ടവനേ ഊക്കുള്ളൂ. +ഉണ്ടവനോടേ ഉരുള വാങ്ങാവൂ. +ഉണ്ടവൻ ഉണ്ണാത്തവന്റെ വിശപ്പറിയില്ല. +ഉണ്ടവയറ്റിനു ചോറും മൊട്ടത്തലയ്ക്കെണ്ണയും. +ഉണ്ടവളൂഴിയും കാട്ടും. +ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്. +ഉണ്ടവീട്ടിൽ കുണ്ട തൂക്കരുത്. +ഉണ്ടാലൊന്നുറങ്ങണം ഉറങ്ങിയാലൊന്നുണ്ണണം. +ഉണ്ടാൽ കാലുകഴുകാത്തോനെ കണ്ടാൽ കുളിക്കണം. +ഉണ്ടാൽ മയക്കം ഉറങ്ങിയാൽ കറക്കം. +ഉണ്ടിടത്തിട്ട് ഉണ്ടപാത്രമുടയ്ക്കുക. +ഉണ്ടിരിക്കാത്തോൻ ചെന്നിരിക്കും. +ഉണ്ടിരിക്കുന്ന നായർക്കൊരു വിളിതോന്നി. +ഉണ്ടുകണ്ണെഴുതിയാൽ കണ്ടിരിക്കാൻ മക്കളുണ്ടാവില്ല. +ഉണ്ടുനിരങ്ങുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്. +ഉണ്ടുമടുത്തവനോടുരുള വാങ്ങുക, കണ്ടുമടുത്തവനോടു കടം വാങ്ങുക. +ഉണ്ടുഴുക്കുവെള്ളം കുടിച്ചാൽ അന്നുഴക്കു ചോരയുണ്ടാകും. +ഉണ്ടെങ്കിലോണം ഇല്ലെങ്കിലേകാശി. ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി. +ഉണ്ടെങ്കിൽ നാലിലൊന്ന് ഇല്ലെങ്കിലൊന്ന്. +ഉണ്ടെങ്കിൽ പെങ്ങള്. +ഉണ്ടെന്നുപറയാനൊട്ടില്ലതാനും ഇല്ലെന്നുപറയാനൊട്ടല്ലതാനും. +ഉണ്ടേടത്തും കൊണ്ടേടത്തുമിരിക്കരുത്. +ഉണ്ടോനെന്തിനുറിയിൽ കണ്ണ്. +ഉണ്ടോരുടെ ഊക്ക് ഉഴുതേടം കാണണം. +ഉണ്ണാതെ പോകാം ഉടുക്കാതെ പോകാമോ. +ഉണ്ണാത്ത ഉണ്ണിക്ക് വയ്ക്കാത്ത വീട്. +ഉണ്ണാത്ത ചോറ് മണ്ണ്. +ഉണ്ണാത്ത പെങ്ങളെ വയ്ക്കാത്ത വീട്ടിലേക്ക്. +ഉണ്ണാത്ത വേശ വയ്ക്കാഞ്ഞാലറിയും. +ഉണ്ണാത്തപിള്ളയ്ക്കും ഉരിയരിവേണം. +ഉണ്ണാനില്ല, ഉടുക്കാനില്ല ഉണ്ണിയുണ്ടാകാൻ മോഹം. +ഉണ്ണാനില്ലാഞ്ഞാൽ വിത്തുകുത്തിയുണ്ണുക, ഉടുക്കാനില്ലാഞ്ഞാൽ പട്ടുടുക്കുക. +ഉണ്ണാനും ഉടുക്കാനും തെക്കൻ. +ഉണ്ണാൻ തന്നാലമ്മാമൻ അല്ലേൽ കുമ്മാമൻ. +ഉണ്ണാൻ പടയുണ്ട് വെട്ടാൻ പടയില്ല. +ഉണ്ണാൻ വന്നവൻ ഉണ്ടേ പോകൂ. +ഉണ്ണാൻ വിളിക്കുമ്പോൾ ആശാരി മേട്ടത്തോടുമേട്ടം. +ഉണ്ണി പിറന്നാലും ഓണം വന്നാലും കേളന് കഞ്ഞി കുമ്പിളിൽ തന്നെ. +ഉണ്ണിക്കാമ്പും ആനക്കൊമ്പും ശരിയോ. +ഉണ്ണിമൂത്രം പുണ്യാഹം. +ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം. -ഉപ്പോളം പോരുമോ ഉപ്പിലിട്ടത്? -ഉള്ളം കൈയ്യിൽ നിന്ന് രോമം പറിക്കാമോ? -ഉള്ളതുകൊണ്ടു ഓണം പോലെ. +ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം. +ഉണ്ണിയേതോ കൊശവനേതാ. +ഉണ്ണുന്നചോറിൽ മണ്ണുവാരിയിടരുത്. +ഉണ്ണുന്നിടത്തിരിക്കരുത്. +ഉണ്ണുന്നോനറിയില്ലെങ്കിൽ വിളമ്പുന്നോനറിയണം. +ഉണ്ണുമ്പോളാചാരവും ഉറങ്ങുമ്പോളുപചാരവുമില്ല. +ഉണ്ണുമ്പോൾ ചെന്നാലേ ഉരുളകിട്ടൂ. +ഉൺമോരുടെ ഭാഗ്യം ഉഴുതേടം കാണാം. +ഉത്തമനും പോക്കിരിക്കും ഉടമ്പടി വേണ്ട. +ഉത്തമനൂശാന്താടി, വമ്പനു പട്ടത്താടി, മൂഢനു കാടുംപടലും. +ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ. +ഉത്തരത്തിലിരിക്കുന്നതെടുക്കുകയും വേണം, കക്ഷത്തിലിരിക്കുന്നതു വീഴാനും പാടില്ല. +ഉത്തരംമുട്ടിയാൽ കൊഞ്ഞനംകാട്ടും. +ഉത്രത്തിൽ കാലിന് മുപ്പത്തിരണ്ട് വയസ്സ്. +ഉത്രാടത്തിന് ഉറിയിൽ പൊന്ന്. +ഉത്രാടത്തിൽപുത്രനും, പുഴക്കരയിൽ നഞ്ചയും. +ഉത്രാടമുച്ചതിരിഞ്ഞാൽ അച്ചികൾക്കൊക്കെ വെപ്രാളം. +ഉത്സാഹം പുരുഷലക്ഷണം. +ഉത്സാഹമുണ്ടെങ്കിലത്താഴമുണ്ണാം. +ഉദരം കഞ്ഞിക്കു കരയുന്നു, സാളഗ്രാമം ശർക്കരപ്പായസത്തിനു കരയുന്നു. +ഉദരനിമിത്തം ബഹുകൃതവേഷം. +ഉന്തിക്കേറ്റിയാലൂരിപ്പോരും. +ഉന്തിന്റെകൂടെ ഒരു തള്ളുകൂടി. +ഉന്തിയകറ്റുന്ന അച്ചിക്ക് നിരങ്ങിയടുക്കുന്ന നായര്. +ഉന്തിയാലന്ത്, തള്ളിയാൽ തള്ള്, ഉണ്ണാൻ വന്നോനുണ്ടേ പോകൂ. +ഉന്തും തള്ളും എനിക്ക് പപ്പടോം പഴോം തനിക്ക്. +ഉന്നതിക്കധ്വാനം. +ഉന്നമല്ലാത്തതൊക്കെ അന്നം. +ഉപകാരമില്ലാത്ത ഉലക്കയ്ക്ക് രണ്ടുതലയ്ക്കും ചുറ്റിട്ടിട്ടെന്താ. +ഉപകാരമില്ലെങ്കിൽ ഒഴിഞ്ഞതിൽകൂട്ടാം. +ഉപായം നോക്കുമ്പോളപായവും നോക്കണം. +ഉപായംകൊണ്ടോട്ടയടച്ച് പപ്പടം ചുട്ടുതിന്നുക. +ഉപായംകൊണ്ടോട്ടയടയ്ക്കരുത്. +ഉപായംകൊണ്ട് കഷായം വയ്ക്കുക. +ഉപ്പിടാക്കൈ ഉടലോടെ തുലയും. +ഉപ്പിടാതെ മത്തങ്ങ വച്ചപോലെ. +ഉപ്പിട്ട കഞ്ഞീം ചെരിപ്പിട്ട കാലും. +ഉപ്പിട്ട കലവും പൊടയിട്ട തലയും. +ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്. +ഉപ്പിൻചിരട്ടകൂടി വിറ്റു. +ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനസ്സും. +ഉപ്പിലിട്ട മാങ്ങപോലെ. +ഉപ്പിൽ കുത്തിയ കൂഞ്ഞുപോലെ. +ഉപ്പിൽ വീണ പല്ലിയെപ്പോലെ. +ഉപ്പില്ലാക്കറി കുപ്പയിൽ. +ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം. +ഉപ്പും പുളിയും തട്ടുന്ന നാവല്ലെ, തപ്പും പിഴയും വരും. +ഉപ്പും വിൽക്കാം ഊരും കാണാം. +ഉപ്പുകൊണ്ട് വേണ്ടത് കർപ്പൂരം കൊണ്ടരുത്. +ഉപ്പുംകൊള്ളാം വാവുംകുളിക്കാം. +ഉപ്പുതിന്നവൻ വെള്ളം കുടിക്കും. +ഉപ്പുപുളിക്കും മൊട്ട ചതിക്കും. +ഉപ്പുവിറ്റാലും വട്ടിവിൽക്കരുത്. +ഉപ്പുവിറ്റുനടന്നാലും ഉശിരുവിറ്റുനടക്കരുത്. +ഉമി തിന്ന് തവിടുനേടി. +ഉമിയൂതി പുക കൊണ്ടു. +ഉമ്മറത്തെ പല്ലുകൊണ്ട് ചിരിക്കുക, അണയ്ക്കലെ പല്ലുകൊണ്ടമർത്തുക. +ഉമ്മറപ്പടിയിൽവച്ച വിളക്കുപോലെ. +ഉയരത്തിൽ നിൽക്കുന്നവനൂക്കിൽ വീഴും. +ഉയർന്ന മരത്തിലെ കാറ്റടിക്കൂ. +ഉയർന്ന മലയിലേ മഞ്ഞുള്ളൂ. +ഉയർന്നുപറന്നാലും ഊർക്കുരുവി പരുന്താവില്ല. +ഉയർന്നേടത്തിരുന്ന് ഉയർന്നവാക്കുപറയുക. +ഉയിരില്ലെങ്കിലൂരെന്തിന്. +ഉയിരൊന്ന് ഉടല് രണ്ട്. +ഉയിരോടിരുന്നപ്പോൾ ഒരുകരണ്ടി നെയ് കൊടുത്തില്ല, ശേഷക്രിയയ്ക്ക് ഒൻപതുകരണ്ടി ഒഴിക്കുന്നു. +ഉരച്ചുനോക്കിയേ മാറ്ററിയൂ. +ഉരത്തപാമ്പിനു പെരുത്തവടി. +ഉരപ്പിയിൽ കിടന്നതും പോയി, ഒറ്റലിൽ കിട്ടിയുമില്ല. +ഉരലിനു മുറിച്ചാലേ തുടിക്കു തികയൂ. +ഉരലിൻ കീഴിലിരുന്നാൽ കുത്ത് കൊള്ളും. +ഉരലിലിരുന്ന് ഉലക്ക വരുന്നേ എന്ന് കരയുക. +ഉരലു വിഴുങ്ങുമ്പോഴും വിരലുകൊണ്ടെങ്കിലും മറയ്ക്കണം. +ഉരലുചെന്ന് മദ്ദളത്തോട്. +ഉരലുനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി. +ഉരി കിട്ടാൻ നേരത്ത് വട്ടീമില്ല കൊട്ടേമില്ല. +ഉരികൊടുത്തൂത്ത് വാങ്ങുന്നന്നതിൽഭേദം നാഴികൊടുത്ത് നല്ലത് വാങ്ങുക. +ഉരിനെല്ലുള്ളവനും ഒരേറു കന്നുള്ളവനും ഒപ്പം തുള്ളിയാലോ. +ഉരിനെല്ല് ഊരാൻ പോയിട്ട് ഒരുകണ്ടം നെല്ല് പന്നി തിന്നു. +ഉരിയരിക്കഞ്ഞിക്ക് കുരിശുചുമക്കേണ്ട. +ഉരിയരിക്കാരനെന്നും ഉരിയരി. +ഉരിയരിക്കു വകയില്ലാത്തോന്റുരിയാട്ടിന് വിലയില്ല. +ഉരിയാടിയാൽ വായാടി, അല്ലെങ്കിലൂമ. +ഉരിയിരട്ടിച്ചുഴക്കാക്കി. +ഉരുട്ടിയൂണും പുരട്ടിക്കുളിയും. +ഉരുട്ടും പിരട്ടും ഒടുക്കം ചിരട്ട. +ഉരുവിന്മേൽ പണമിടുക. +ഉരുളയെണ്ണി ഉണ്ണരുത്. +ഉരുളയെണ്ണി കണക്കുപറയരുത്. +ഉരുളയ്ക്കുണ്ടോ കിഴക്കും തെക്കും. +ഉരുളയ്ക്കുതക്കവണ്ണം ഉത്തരം പറയുക. +ഉരുളയ്ക്കുതക്കവണ്ണം വാ പൊളിക്കുക. +ഉരുളയ്ക്കുപ്പേരിപോലെ. +ഉരുളയ്ക്കുമറിയരുത്. +ഉരുളയ്ക്കുരുള പണയം വാങ്ങുക. +ഉരുളയ്ക്കുരുളയ്ക്കുപസ്തരിക്കുക. +ഉരുളുന്ന കല്ലിൽ പുരളുമോ പായൽ. +ഉർവ്വശീശാപം ഉപകാരം. +ഉലക്ക കൊണ്ട് കോണമുടുപ്പിക്കുക. +ഉലക്കയ്ക്ക് മുറിച്ചത് കുറുവടിയായി. +ഉലക്ക് തേഞ്ഞ് ഉളിപ്പിടിയായി. +ഉലുന്തന്റെ മുതൽ ഉറുമ്പ് കൊണ്ടുപോകും. +ഉളികളഞ്ഞ ആശാരിയെപ്പോലെ. +ഉള്ളകഞ്ഞിയിലും പാറ്റവീണു. +ഉള്ളംകൈയിൽനിന്ന് രോമം പറിച്ചുതരിക. +ഉള്ളതിൽ കൂറും ഓലക്കീറും. +ഉള്ളതിൽ നല്ലതറിവ്. ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും. ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ. +ഉള്ളതും പോയി പൊള്ളക്കണ്ണാ. +ഉള്ളതുകൊണ്ടു ഓണം പോലെ. +ഉള്ളതുകൊണ്ടോണംപോലെ. +ഉള്ളതുപറഞ്ഞാലുറിയും ചിരിക്കും. +ഉള്ളതുപറഞ്ഞാൽ കഞ്ഞിയില്ല. +ഉള്ളതുപറഞ്ഞ് പിണങ്ങുന്നതിലും നല്ലത് ഇല്ലാത്തത് പറഞ്ഞിണങ്ങുന്നത്. +ഉള്ളതുപറയുന്നവനൂരിന് വിരോധി. +ഉള്ളതുവിറ്റും കൊണ്ടത് കൊടുക്കണം. +ഉള്ളതുവിറ്റ് നല്ലത് കൊള്ളുക. +ഉള്ളപ്പോളോണം ഇല്ലാത്തപ്പോളേകാശി. +ഉള്ളമറിയാതില്ലാ കള്ളം. +ഉള്ളമോരും ചുക്കിട്ടുകാച്ചി. +ഉള്ളരുക്കത്തിന് മരുന്നില്ല. +ഉള്ളവനെ ഊട്ടും ഇല്ലാത്തവനെ ഓട്ടും. +ഉള്ളവനൊരു വീട് ഇല്ലാത്തവനായിരം വീട്. +ഉള്ളവന്റെ പൊന്നുകക്കാൻ ഇല്ലാത്തവന്റെ പാര. +ഉള്ളാടൻ ചത്താലും ഊരിലെ പഞ്ഞം തീരില്ല. +ഉള്ളാടൻകേളന്റെ പൊറുതിയും സുന്ദരക്കോനാരുടെ പദവിയും. +ഉള്ളിക്കിരുപത്തെട്ടുറ. +ഉള്ളിതൊലികളഞ്ഞപോലെ. +ഉള്ളിലുണ്ടെങ്കിൽ പുറത്തുകാണും. +ഉള്ളിലെ കടവും ഉള്ളംകൈയിലെ ചിരങ്ങും. +ഉള്ളുകണ്ടോരാരുമില്ല. +ഉഴവിലേ കുറവുതീർക്കണം. +ഉഴിഞ്ഞുകളയാൻ അരിയും നെല്ലുമുണ്ടെങ്കിൽ ഒഴിഞ്ഞുപോകാൻ ബാധയുമുണ്ടാകും. +ഉഴിഞ്ഞെറിയുന്നതും പെറുക്കിയെടുക്കുക. +ഉഴുതുകൊണ്ടുനിൽക്കുന്ന കാളയെ കള്ളൻ കൊണ്ടുപോയി. +ഉഴുതുവരുന്നവനെ തൊഴണം. +ഉഴുതുവിട്ടാൽ പൂട്ടരുത്. +ഉഴുന്ന കാള വിലയ്ക്കുപോകും. +ഉഴുന്ന മാടിന് പരദേശത്ത് ചെന്നാലും ഉഴവുതന്നെ. +ഉഴുന്നരച്ച അമ്മിപോലെ. +ഉറക്കം മൂത്താൽ കറക്കം. +ഉറക്കം വരാത്തത് കിടക്കയുടെ കുറ്റം. +ഉറക്കംതൂങ്ങി വീണത് മെത്തയിലേക്ക്. +ഉറക്കത്തിന് പായവേണ്ട. +ഉറക്കത്തിലാരും പണിക്കരാവില്ല. +ഉറക്കത്തിൽ കണ്ട പെണ്ണിന് കണ്ണാടിയിൽ കണ്ട പണം. +ഉറക്കത്തിൽ കാലുഴിഞ്ഞപോലെ. +ഉറക്കെ ചിരിക്കുന്നോളെ ഉലക്കക്കൊണ്ടടിക്കണം. +ഉറക്കെക്കേൾക്കുക, പതുക്കെപ്പറയുക. +ഉറക്കെപ്പറയുന്നവനും ഒടുക്കം പറയുന്നവനും ശ്രദ്ധിക്കപ്പെടും. +ഉറങ്ങാതെങ്ങനെ സ്വപ്നംകാണും. +ഉറങ്ങാതെങ്ങനെയുണരും. +ഉറങ്ങാനൊരാള്, കൂർക്കംവലിക്കാനൊരാള്. +ഉറങ്ങാൻ കള്ള് വേറെ കുടിക്കണം. +ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ ഉണർത്തരുത്. +ഉറങ്ങിയതിനുമാത്രം കൂർക്കംവലിച്ചാൽപോരേ. +ഉറങ്ങിയോനു തലയണ വേണ്ട. +ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല. +ഉറങ്ങുന്ന പാമ്പിനെ ഉണർത്തി കടിയേൽക്കുക. +ഉറങ്ങുന്നതും ഉപകാരത്തിനാകണം. +ഉറങ്ങുന്നവനെ വിളിച്ച് അത്താഴമില്ലെന്ന് പറയുക. +ഉറമോരില്ലാത്തിടത്തോ വിലമോരിന് പോകുന്നു. +ഉറയേക്കാൾ വലിയ വാളായാലോ. +ഉറവിനു പയറഞ്ഞാഴി പണത്തിനു പയർ പന്തിരുനാഴി. +ഉറവുകോരാതെ നശിച്ചു, കടം ചോദിക്കാതെ നശിച്ചു. +ഉറിയിലഞ്ചാറ് ചോറിരുന്നാൽ നടുങ്ങിത്തെറിച്ചിട്ട് കിടന്നുകൂട. +ഉറിയിൽ തൂക്കിവച്ചാലും ചീത്തമത്തൻ ചീത്തമത്തൻതന്നെ. +ഉറിയിൽ വെണ്ണ വച്ചുകൊണ്ട് ഊരൊക്കെ നെയ്യിനലയുക. +ഉറിയിൽവച്ചുകൊണ്ട് ഇല്ലെന്ന് പറയരുത്. +ഉറുപ്പയിൽ കള്ളൻകേറി. +ഉറുപ്പികയിലരയ്ക്കാൽപെട്ടപോലെ. +ഉറുമ്പരിച്ചാൽ അമ്മിയും തേയും. +ഉറുമ്പിന്നിറവെള്ളം സമുദ്രം. +ഉറുമ്പിന്റെ കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് പോകുക. +ഉറുമ്പൂരെ കല്ലും തേയും. +ഉറുമ്പ് ഓണം കരുതുംപോലെ. +ഉറുമ്പ് മുട്ടയുംകൊണ്ട് തിട്ടുകയറിയാൽ മഴപെയ്യും. +ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടുമുറി. +ഊക്കുകൊണ്ടു മെഴുക്കിളകില്ല. +ഊക്കുള്ളവന്നുന്നമില്ല, ഉന്നമുള്ളവന്നൂക്കില്ല. +ഊഞ്ഞറിഞ്ഞോൻ രസവാദി, ഉപ്പറിഞ്ഞോൻ യോഗി. +ഊടും പാവുംപോലെ. +ഊടുള്ളവനേ ഓലവായിക്കൂ. +ഊട്ടിനു മുൻപും പൂട്ടിനു പിൻപും. +ഊട്ടിലുണ്ട് തോട്ടിൽ കൈകഴുകുക. +ഊട്ടുകേട്ട പട്ടരും ആട്ടുകേട്ട പന്നിയും. +ഊട്ടുകേട്ട പട്ടരെപ്പോലെ. +ഊണിനു മുന്നണിയിൽ പണിക്ക് പിന്നണയിൽ. +ഊണിനു മുൻപ് പടയ്ക്കു പിൻപ്. +ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ച. +ഊണിനുകൃത്യം വാക്കിനുസത്യം. +ഊണിന്റെയും പെണ്ണിന്റെയും രുചിയറിഞ്ഞവൻ വിടില്ല. +ഊണിൽ പാതികുളി. +ഊതിക്കുടിക്കാൻ കഞ്ഞിയില്ല, ഊറ്റംകൊണ്ടു പൊറുതിയില്ല. +ഊതിക്കുടിക്കാൻ വകയില്ലാത്തവൻ ഉപ്പിന്റെ കുറവുപറയുന്നു. +ഊത്തവായനുണ്ടാക്കിയത് കർപ്പൂരവായൻ തിന്നു. +ഊന്നാൻ കൊടുത്ത വടികൊണ്ട് ഉച്ചി പിളർക്കുക. +ഊന്നിയ കലപ്പയ്ക്കൊരായിരം വഞ്ചി. +ഊന്നു കുലയ്ക്കണോ വാഴ കുലയ്ക്കണോ. +ഊന്നു കുലെക്കയില്ല. +ഊന്ന് ഒരിക്കലും കുലയ്ക്കില്ല. +ഊമ ഊരുകെടുത്തും, ആമ കിണറുകെടുത്തും. +ഊമകണ്ട കിനാവുപോലെ. +ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ. +ഊരമുറിയേ പണിതാലും ഉന്തും തള്ളും ബാക്കി. +ഊരാളിക്കു വഴികാട്ടരുത്. +ഊരാളില്ലാത്ത മുക്കാൽ വട്ടത്ത് താളംവിട്ട് നിരങ്ങുക. +ഊരാൾകൂടി ചക്കുന്തി, വാണിയൻ എണ്ണ കൊണ്ടുപോയി. +ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ. +ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ട് ഉറയോടെ കുത്തി. +ഊരിനോ പാലൊഴിച്ചുണ്ണുന്നത് ഉയിരിനോ പാലൊഴിച്ചുണ്ണുന്നത്. +ഊരിൽ പെരിയവനെയും ഊരായ്മകെട്ടവനെയും പേരിൽ പെരിയവനെയും പൊക്കണംകെട്ടവനെയും പേടിക്കണം. +ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിയാം. +ഊരുവാമൂടാൻ ഉലമൂടി പോര. +ഊരുവിട്ട പട്ടിയെപ്പോലെ. +ഊരെങ്ങും കളം, ഉരലുവയ്ക്കാനിടമില്ല. +ഊരെല്ലാം ഉറ്റവരാണ്, ഒരുവാ ചോറില്ല. +ഊർന്നുണങ്ങിയ മണ്ണും ഉറങ്ങിയുണർന്ന പെണ്ണും. +ഊഹാപോഹം പരത്തിപ്പറയരുത്. +ഊറുന്നതൂറുന്നതൂറ്റിക്കൊണ്ടാൽ പിന്നെയും പിന്നെയും ഊറിക്കൊള്ളും. +ഊറ്റംകൊണ്ടു പൊറുതിയില്ല, ഊതിക്കുടിക്കാൻ കഞ്ഞിയില്ല. +ഊറ്റംവന്നാലുപായം തോന്നണം. +ഋണത്താൽ മൈത്രി കെട്ടിടും. +ഋണശേഷവും വഹ്നിശേഷവും വർദ്ധിക്കും. +എകർന്ന മരത്തിലേ കാറ്റടിക്കൂ. +എക്കണത്തെ പദവി ചക്കാലയിലെ പൊറുതി. +എങ്ങനെ വീണാലും പൂച്ച നാലുകാലും കൂത്തിയേ വീഴൂ. +എങ്ങനെ വീണാലും മൂക്കുമ്മേലെ. +എച്ചിലില കണ്ട നായയെപ്പോലെ. +എച്ചിൽകൈ കൊണ്ട് കാക്കയെ ആട്ടരുത്. +എച്ചിവായിൽ പുസ്തകം വായിക്കരുത്. +എടച്ചിയെ പിടിച്ചാൽ കിടച്ചതു ലാഭം. +എടവപ്പാതിമഴ. +എടുകുടുക്കേ ചോറും കറിയും. +എടുക്ക, കുടിക്ക, മരിക്ക. +എടുക്കാത്ത കാശ് ഭണ്ഡാരത്തിലേക്ക്. +എടുക്കുന്നത് പിച്ച, ഏറുന്നത് പല്ലക്ക്. +എടുക്കുന്നവരെ കണ്ടാൽ നടക്കാൻ വയ്യ. +എടുത്ത പണിക്കേ കുറ്റമുള്ളൂ. +എടുത്തതിനടുത്തകൂലി. +എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല. +എടുത്തുചാട്ടം മിടുക്കുകാട്ടാൻ. +എടുത്തുനടക്കുന്നവന്റെ മുഖത്തടിക്കരുത്. +എടുത്തുനടന്നവരെ മറക്കരുത്. +എടുത്തുവച്ചാലും കൊടുത്തുവച്ചാലേ കിട്ടൂ. +എട്ടാംനാൾ മരണം പത്താംനാൾ ഭാഗ്യം. +എട്ടാംപെണ്ണ് എത്തിനോക്കിയാലും കുട്ടിച്ചോറ്. +എട്ടിട്ടിയിലൊരു കൊച്ചിട്ടി. +എട്ടുംകഴിഞ്ഞ സിദ്ധി പ്രസിദ്ധി. +എട്ടെന്ന് ചുട്ടത് പത്തെന്ന് ചുട്ടെങ്കിൽ. +എൺചാണുടമ്പിനും ശിരസ്സ് പ്രമാണം. +എണ്ണ മുന്നാഴി കത്തി, കുട്ടിയിനിയും മരിച്ചില്ല. +എണ്ണകാണുമ്പോൾ പുണ്ണുവിങ്ങും. +എണ്ണക്കുടം പൊളിഞ്ഞവനും കൊപ്രക്കൊട്ട ചെരിഞ്ഞവനും ഒരുപോലെ കരഞ്ഞാലോ. +എണ്ണക്കുടത്തിൽ എലിയെ തപ്പുക. +എണ്ണതേച്ചവരേ താളിതപ്പേണ്ടു. +എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും. +എണ്ണപ്പാട്ടയെന്നുപേര്, പുളിമണ്ണുതേച്ചു കുളി. +എണ്ണമുന്തുമോ തിരിമുന്തുമോ. +എണ്ണിച്ചുട്ട അപ്പംപോലെ. +എണ്ണിച്ചെയ്യുന്നോൻ ചെട്ടി, എണ്ണാതെ ചെയ്യുന്നോൻ വിഡ്ഢി. +എണ്ണിയ പയറളക്കണ്ട. +എണ്ണിയെണ്ണി കുറയ്ക്കുക, പറഞ്ഞപറഞ്ഞേറുക. +എൺപത്തിരുക്കോൽ പുരയടെ കല്ലും മണ്ണുമെല്ലാം തിന്നിട്ടും എനിക്ക് പിത്തം പിടിച്ചിട്ടില്ല, ഇനിയീ കൊട്ടടയ്ക്കയുടെ നുറുങ്ങു തിന്നിട്ടാണോ പിത്തം പിടിക്കുന്നത്. +എതിർത്തുകടന്നാൽ പിടിച്ചുനിർത്താം. +എത്താത്ത മുന്തിരിങ്ങ പുളിക്കും. +എത്താപഴം പുളിക്കും. +എത്തിയാൽ കുടുമ എത്താഞ്ഞാൽ കാല്. +എനിക്കും എന്റെ ഏമാനനുംകൂടി നൂറ്റഞ്ചുറുപ്പിക ശമ്പളം. +എനിക്കും പോട് എന്റെ പൊക്കണത്തിനും പോട്. +എനിക്കുശേഷം പ്രളയം. +എനിക്ക് ചാക്ക് നിനക്ക് കല്യാണം. +എനിക്ക് നല്ലത് തനിക്ക് ചീത്ത. +എന്താടി എരട്ടത്താടി. +എന്തിനാ അമ്മാമ എന്നെ തല്ലുന്നത്, ഞാൻ നന്നാവില്ല. +എന്തിനുകൊള്ളാമേതിനുകൊള്ളാം നാലുപുരയ്ക്കൊരു തൂണിനു കൊള്ളാം. +എന്തിരുപത് മുറിമുപ്പത്. +എന്തുംചെയ്യാം മഹതാം എന്തുംചെയ്യാം വഷളാം. +എന്നിട്ടും വഞ്ചി ഏനാമാക്കിൽ തന്നെ. +എന്നും കാണണമെങ്കിൽ കണ്ണിനകത്തിട്ടടയ്ക്കണം. +എന്നും കുന്നിന് പതിനാറ്. +എന്നും കുന്നൊരുപോലെ. +എന്നും ചത്താൽ കണ്ണോക്കില്ല. +എന്നും ചാത്തൻ പോഴനല്ല. +എന്നും പകിട പന്ത്രണ്ടാവില്ല. +എന്നും വിരുന്ന് നന്നല്ല. +എന്നെ കണ്ടാലിത്തേറ എന്റെ ഏട്ടതിയെ കണ്ടാലെത്തേറ. +എന്നെ ചൊറിഞ്ഞാൽ നിന്നെ ചൊറിയാം. +എന്നെ പിച്ചിയാൽ ഞാനും പിച്ചും ഏറെപ്പിച്ചിയാൽ അമ്മയോട് പറയും. +എന്നെ വേണമെങ്കിൽ എന്റെ കുന്തം വിഴുങ്ങണം. +എന്നെക്കാളും മോശം എന്നെ കെട്ടാൻ വന്നോൻ. +എൻപിള്ള പൊൻപിള്ള. +എന്റപ്പനും വീഴും പനയിൽനിന്ന് ഞാനും തിന്നും പന്നിയിറച്ചി. +എന്റെ അമരപ്പന്തലിൽ നിന്നാലേ എനിക്ക് നക്ഷത്രം നോക്കാനാകൂ. +എന്റെ ആനക്കാര്യത്തിന്റെ എടേലാ തന്റെ ചേനക്കാര്യം. +എന്റെ ആശാന്റെ എഴുത്തേ എനിക്ക് വായിക്കാനറിയൂ. +എന്റെ ഉത്രത്തിൽ കാല ആരും കൊണ്ടുപോവില്ലല്ലോ. +എന്റെ ഉരുളികൊണ്ടളന്നാലേ എനിക്കുപ്പിടാൻ പറ്റൂ. +എന്റെ ഓലയിലെ എഴുത്തേ എനിക്ക് വായിക്കാനാവൂ. +എന്റെ കല്യാണപ്പന്തലിൽ തന്റെ താലികെട്ട് വേണ്ട. +എന്റെ കാലല്ലാടി കൈതക്കാല്. +എന്റെ ദോശയ്ക്കോട്ടയുണ്ടെങ്കിൽ തന്റെ ദോശയ്ക്കുമോട്ടയുണ്ട്. +എന്റെ പുളിയും എന്നെങ്കിലും പൂക്കും. +എന്റെ മോൻ ചങ്കരൻ കാര്യം നോക്കുന്നനാളത്താഴം കഞ്ഞി. +എന്റെ രണ്ട് കണ്ണ് പൊട്ടിയാലും വേണ്ടില്ല, ഓന്റെ ഒരു കണ്ണെങ്കിലും പൊട്ടണം. +എന്റെ വായ കുറ്റികൊണ്ട് കീറിയതല്ല. +എന്റെ വിളക്കിലെ എണ്ണയാണ് കത്തിത്തീരണത്, ഞാൻ തന്നെ വെളിച്ചപ്പെടട്ടെ. +എമ്പ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം. +എയ്തവനിരിക്കെ അമ്പിനോട് പരിഭവം. +എയ്യുന്നവനെയ്താൽ അമ്പെന്ത് ചെയ്യും. +എരക്കെപ്പോയാൽ പരക്കെപ്പോണം. +എരണംകെട്ടോൻ കരണംമറിഞ്ഞാൽ കൊരല് രണ്ടുമുറി. +എരയ്ക്കുമ്പോൾ പിടിക്കില്ല. +എരിതീയിൽ എണ്ണയൊഴിക്കരുത്. +എരിപ്പോരുകുറ്റി പറിച്ചെന്നാക്കരുത്. +എരിയുന്ന പുരയിൽ നിന്നിരുന്ന കഴുക്കോൽ ലാഭം. +എരിശ്ശേരിയാണെങ്കിൽ ഞാനും നക്കും എന്റദ്ദേഹവും നക്കും. +എരിശ്ശേരിയിൽ കയ്പയ്ക്കയിട്ടപോലെ. +എരിശ്ശേരിയും ചോറും മനുഷ്യനുകാര്യം. +എരിശ്ശേരിവച്ചു നന്നാക്കാനും കാളൻവച്ചു ചീത്തയാക്കാനും പണി. +എരുമക്കുഞ്ഞിനെ നീന്തം പഠിപ്പിക്കേണ്ട. +എരുമമൂത്രം യജ്ഞത്തിനാകാ. +എരുമയ്ക്കടുത്തതകത്ത്, പോത്തിനടുത്തത് പുറത്ത്. +എലതൊട്ടാൽ കുലയില്ല. +എലയെടുക്കാൻ പറഞ്ഞോ ആളെണ്ണാൻ പറഞ്ഞോ. +എലവാണിയൻ എലവിറ്റുതിന്നും ചുണവിറ്റു തിന്നില്ല. +എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല. +എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല. +എലി എത്ര വലുതായാലും പെരുച്ചാഴിയാവില്ല. +എലി നിരങ്ങിയാൽ ഉത്തരം താഴില്ല. +എലി പിടിക്കും പൂച്ച കലമുടയ്ക്കും. +എലി പുന്നെല്ല് കണ്ടപോലെ. +എലി മൂത്രമൊഴിക്കുന്നതുപോലെ. +എലി വലുതായാൽ പെരുച്ചാഴി. +എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്. +എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം. +എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട്. +എലിപ്പുനമായാലും തനിപ്പുനം വേണം. +എലിപ്പുലയാട്ടിന് വലപ്പുലയാട്ട്. +എലിപ്രായത്തിനെ മലപ്രായമാക്കരുത്. +എലിമളയായാലും തനിമള വേണം. +എലിയുടെ കുഞ്ഞും നെല്ലേ തൊലിക്കൂ. +എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക. +എലിയുള്ളിടത്ത് പാമ്പും കാണും. +എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി. +എലിയെ തോല്പിച്ചില്ലം ചുടുക. +എലിയെ പുലിയാക്കുക. എലിയെ പേടിച്ച് ഇല്ലം ചുടുക. എലിയെ പേടിച്ച് ഇല്ലം ചുട്ടു. -എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോൾ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? +എലിയോ പുലിയോ കാടനങ്ങി. +എല്ലൻ കല്ലെടുക്കും വണ്ണൻ പുല്ലെടുക്കും. +എല്ലാ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്. +എല്ലാ ഗർഭവും പെറ്റു, ഇനി കടിഞ്ഞൂൽഗർഭമേ പെറാനുള്ളൂ. +എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള്, ആഴ്വാഞ്ചേരിത്തമ്പാക്കളാണ് തമ്പ്രാക്കള്. +എല്ലാ തലയിലും എട്ടെഴുത്ത്, പാപ്പാത്തലയിൽ പത്തെഴുത്ത്. +എല്ലാ തിണ്ണയും മണ്ണ് അമ്മേം മകളും പെണ്ണ്. +എല്ലാ നിറവും ഇരുട്ടത്തൊന്ന്. +എല്ലാ പക്ഷിക്കും ചിലയ്ക്കാം, മശകൻപക്ഷിക്ക് ചിലയ്ക്കാൻ വയ്യ. +എല്ലാ പൂവും കായാവില്ല. +എല്ലാ ഭഗവതിയും വെളിച്ചപ്പെട്ടു, ഇനി മുപ്പരിച്ചിപ്പോതിയെ വെളിച്ചപ്പെടാനുള്ളൂ. +എല്ലാ മാരാനും ചെണ്ടമേൽ ചങ്കരമാരാൻ തൊണ്ടിന്മേൽ. +എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി. +എല്ലാ വിത്തിനും വിളവൊന്നല്ല. +എല്ലാ വിത്തും ഒരേ വയലിൽ വിതയ്ക്കരുത്. +എല്ലാ വീട്ടീന്നും മണ്ടയ്ക്കാട്ടുപോണു, എന്റെ വീട്ടീന്നും പോട്ടെ ഒരു കഴുവേറി. +എല്ലാമറിഞ്ഞവനുമില്ല, ഒന്നുമറിയാത്തവനുമില്ല. +എല്ലാമറിയാം നടന്നേ മുള്ളൂ. +എല്ലാമുണ്ട് പെട്ടിയിൽ ഇലക്കറിവെക്കാനിടമില്ല. +എല്ലായിടത്തും ജ്ഞാനി; രാജാവ് രാജ്യത്തിൽ മാത്രം രാജാവ്. +എല്ലാരും കൂടിയൊന്നു മുക്കിയാട്ടേ എന്റെ മോളൊന്നു പെറ്റോട്ടെ. +എല്ലാരും തേങ്ങയുടയ്ക്കുമ്പോൾ ഞാൻ ചിരട്ടയെങ്കിലുമുടയ്ക്കണ്ടേ. +എല്ലാരും പൊന്നുവയ്ക്കുന്നിടത്ത് ഞാൻ പൂവെങ്കിലും വയ്ക്കണ്ടേ. +എല്ലാരുമാളിനിടയിൽ നുഴയുമ്പോൾ എന്റെ മോൻ നിഴലിനിടയിൽ നുഴയും. +എല്ലാരുമുണ്ട് ചൊല്ലാട്ടമില്ല. +എല്ലാർക്കും വേണമൊരക്കരയമ്പലം. +എല്ലാവരുടെയും ജോലി ആരുടേതുമല്ല. +എല്ലാവർക്കും ശനി തുരുമ്പുപോലെ എനിക്ക് മലപോലെ. +എല്ലാറ്റിലും നല്ലത് വിദ്യയാം. +എല്ലിന്റെ കേട് ഇറച്ചികളഞ്ഞാൽ പോവില്ല. +എല്ലിന്റെടേലെ ഇറച്ചീം ചെറുക്കന്റെടേലെ പെണ്ണും. +എല്ലില്ലാത്ത നാക്കല്ലെ എന്തും പറയാം. +എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം. +എവൻ പെൺചാതി എവന്റെകൂടെപ്പോനാ നമുക്കെന്താ. +എവിടെപ്പോയാലും ചുവട് നോക്കണം. +എവിടെയടിച്ചാലും നായയ്ക്ക് കാലിന് മുടന്ത്. +എളാര് തല്ലിയതിലല്ല സങ്കടം, മാളോരു കണ്ടേലാ. +എളിയവൻ പറഞ്ഞാൽ വിലയില്ല. +എളിയവൻ പറിക്കുന്നതിലക്കറി വലിയവൻ പറിക്കുന്നത് മലക്കറി. +എളിയവന് മതിയായത് വലിയവന് പോര. +എളിയവന്റെ ദീനത്തിനവൻ തന്നെ വൈദ്യൻ. +എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും. +എളിയോനെക്കണ്ടാലെള്ളും തുള്ളും. +എളിയോനേകാശിനോൽക്കാനും വയ്യ. +എളുതരം കണ്ടിടത്ത് വാതംകോച്ചും. +എളുപ്പം പറയാം ചെയ്യാൻ വിഷമം. +എളുപ്പംകണ്ട് എളിയിൽ കയറുക. +എളുപ്പപ്പണിക്കിരട്ടിപ്പണി. +എളുപ്പവഴിക്ക് പകൽപോര. +എള്ളളവിൽ തിന്നാൽ പറയളവിൽ തിന്നാം. +എള്ളിടതെറ്റിയാൽ വില്ലിട. +എള്ളിട്ട് കുറുക്കണം നെയ്യൊഴിച്ച് ചുവക്കണം. +എള്ളിനുതക്ക എണ്ണ. +എള്ളിനേഴുഴവ്, കൊള്ളിനൊരുഴവ്. +എള്ളിലും ചൊള്ള്, ചൊള്ളിലും ചൊള്ളായാലോ. +എള്ളിലെ ലാഭം മുതിരയിൽ ചേതം. +എള്ളിൽവീണ ഒച്ചുപോലെ. +എള്ളും അരിയും കലർന്നപോലെ. +എള്ളു ചെറുതാണെന്നുവച്ച് എണ്ണ ചീത്തയാകുമോ. +എള്ളു ചോരുന്നതേ കാണൂ, എണ്ണ ചോരുന്നത് കാണില്ല. +എള്ളുണങ്ങുന്നതെണ്ണയ്ക്ക് കുറുഞ്ചാത്തനുണങ്ങുതോ. +എള്ളുതിന്നാലെള്ളോളം വിശപ്പുമാറും. +എഴകോൽപുരയ്ക്ക് എൺകോൽ പത്തായം. +എഴുതാത്തകുറവ് അഴുതാൽ തീരുമോ. +എഴുതാപ്പുറം വായിക്കരുത്. +എഴുതിയ വിധി അഴുതാൽ പോകുമോ. +എഴുതിയവനേടു കെടുത്തും പഠിച്ചവൻ പാട്ടുകെടുത്തും. +എഴുത്തുപഠിച്ച ഗുരുക്കൾ പയറ്റുപഠിച്ച പണിക്കർ. +എഴുന്ന ഊക്കിനെടുത്തുചാടി ഊര രണ്ടുമുറി. +എഴുന്ന കണ്ടത്തിൽ നിറന്ന വിള. +എഴുന്ന കൂത്തേഴുദിവസം ഇരട്ടിച്ചാൽ പതിനാല് ദിവസം. +എഴുന്നേൽക്കാൻ വയ്യാത്ത മുത്തി കട്ടിലും വലിച്ചോണ്ടോടി. +എറച്ചിവറുത്തേ ഉണ്ണാവൂ. +എറിഞ്ഞ കല്ലും പറഞ്ഞ വാക്കും പറിഞ്ഞ പല്ലും. +ഏടുക്കുന്നത് വരടിച്ചുമട്, നടക്കുന്നതിന് തങ്കമെതിയടി. +ഏടുത്ത പേറ്റിച്ചിയെ മറക്കരുത്. +ഏടുത്തിടത്ത് വയ്ക്കാത്തോനെപ്പോഴും തപ്പ്. ഐക്യമത്യം മഹാബലം. -ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്. ഒന്നു ചീയുന്നത് മറ്റൊന്നിന് വളം. -ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം. +ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്. ഒരു വെടിക്കു രണ്ടു പക്ഷി. +ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുമ്പേ. ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര. -ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം? ഓണം വരാനൊരു മൂലം വേണം. ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി. കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം. കടം അപകടം സ്നേഹത്തിനു വികടം. കണ്ടറിയാത്തവൻ കൊണ്ടറിയും. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. -കലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധം? കള്ളൻ കപ്പലിൽ തന്നെ. കറിയുടെ സ്വാദു്‌ തവിയറിയില്ല. -കാക്ക കുളിച്ചാൽ കൊക്കാകുമോ? കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്. കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. കാണം വിറ്റും ഓണമുണ്ണണം. -കാന്താരിമുളകെന്തിനാ അധികം? കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം. -കുന്തം പോയാൽ കുടത്തിലും തപ്പണം -കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം. കുരക്കുന്ന പട്ടി കടിക്കില്ല. കുരുത്തക്കേടു് കുന്നിക്കുരുവോളം മതി. കുളിപ്പിച്ചാലും പന്നി ചേറ്റിൽ. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടില്. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ. -കൊക്കെത്ര കുളം കണ്ടതാ? -ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ? ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം. ഗതികെട്ടാൽ പുലി പുല്ലും തിന്നും. -ഗരുഡൻ ആകാശത്തിൽ പറക്കും ഈച്ച അങ്കണത്തിൽ പറക്കും -ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട. -ചട്ടുകമറിയുമോ കറിയുടെ രസം? ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും. -ചാണകക്കുഴിയും പെരുങ്കടലും തുല്യമോ? -ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്? ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്. ചൊട്ടയിലെ ശീലം ചുടല വരെ. തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം. -തലയിലെഴുത്ത് തലോടിയാൽ പോകുമോ? താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും. താൻ പാതി ദൈവം പാതി. താഴ്ന്ന നിലത്തേ നീരോടൂ. -തീയിൽ കുരുത്തത് വെയിലത്തു വാടുമോ? തീയില്ലാതെ പുകയില്ല. തെളിച്ച വഴിയെ നടന്നിലെങ്കിൽ നടന്ന വഴിയെ തെളിക്കുക. തേടിയ വള്ളി കാലിൽ ചുറ്റി. തേനൊഴിച്ചു വളർത്തിയാലും കാഞ്ഞിരം കയ്ക്കും. നടുക്കടലിലും നായ നക്കിയേ കുടിക്കൂ. -നവര വിതച്ചാൽ തുവര കായ്ക്കുമോ? നിത്യഭ്യാസി ആനയെ എടുക്കും. നിറകുടം തുളുമ്പില്ല. നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട. പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട. -പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമോ? -പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം? -പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല -പണത്തിനു മീതെ പരുന്തും പറക്കില്ല -പയ്യെത്തിന്നാൽ പനയും തിന്നാം പലതുള്ളിപ്പെരുവെള്ളം. പഴഞ്ചൊല്ലിൽ പതിരില്ല. പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട. @@ -128,18 +1967,12 @@ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. പുകഞ്ഞ കൊള്ളി പുറത്ത്. പുര കത്തുമ്പോൾ വാഴവെട്ടുക. -പൂച്ചയ്ക്കാര് മണികെട്ടും? -പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം? -പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു? പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ. -പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ? പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിയ്ക്കണം. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്. മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌. -മൺവെട്ടി തണുപ്പറിയുമോ? മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല. മിണ്ടാപ്പൂച്ച കലമുടക്കും. -മിന്നുന്നതെല്ലാം പൊന്നല്ല മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. മുൻവിള പൊൻവിള. @@ -166,9 +1999,8 @@ വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്. വെട്ടിൽ വീഴ്ത്തിയാൽ വൻമരവും വീഴും. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. -വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം? വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം. വേലി തന്നെ വിളവു തിന്നുക. ശത്രുവിന്റെ ശത്രു മിത്രം. സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം. -സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്. \ No newline at end of file +സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്.